August 11, 2026

പ്രവാസി ക്ഷേമത്തിനായി വെൽഫെയർ അസോസിയേഷൻ രൂപീകരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:അസോസിയേഷൻ മാനന്തവാടി താലൂക്ക് ഓഫീസ് ഞായറാഴ്ച പ്രവർത്തനമാരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഞായറാഴ്ച രാവിലെ 11 മണിക്ക് ജില്ലാ രക്ഷാധികാരികളായ മുഹമ്മദും, റോയി മാത്യുവും ചേർത്ത് ഓഫീസിന്റെ ഉദ്ഘാടനം ചെയ്യം. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടന 14 ജില്ലകളിലും കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിക്കും ജോലി നഷ്ട്ടപെട്ട് വരുന്ന പ്രവാസികളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുകയും സർക്കാർ ആനുകൂല്യം ഉറപ്പാക്കി ക്ഷേമനിധി അംഗത്വം ഉറപ്പു വരുത്തുകയാണ് അസോസിയേഷന്റെ ലക്ഷ്യമെന്നും ആഗോള പ്രവാസി സമൂഹത്തെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷൻ പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ താലൂക്ക് സെക്രട്ടറി പ്രദീപ് മാത്യു, ജോയിന്റ് സെക്രട്ടറി യൂസഫ് കുനിയിൽ, എടവക പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി സി.കെ.മുഹമദ് തുടങ്ങിയവർ പങ്കെടുത്തു.
SHIBU C.V
FREELANCE JOURNALIST
COMMITTED TO MEDIAWINGS
P.B.NO;70
MANATHAVADY
WAYANAD.PH;9656347995

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *