April 20, 2026

മീനങ്ങാടി കത്തീഡ്രല്‍ ശ്രദ്ധപ്പെരുനാളിനായി ഒരുങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ശാമുവേല്‍ മോര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്തായുടെ മുപ്പത്തിമൂന്നാം ശ്രാദ്ധപ്പെരുന്നാളിനായി കത്തീഡ്രല്‍ ഒരുങ്ങി. പെരുനാളിനോടനുബന്ധിച്ച് മീനങ്ങാടി കത്തീഡ്രല്‍ പാവപ്പെട്ടവര്‍ക്കായി നല്‍കുന്ന പതിനേഴാമത് ഭവനത്തിന്റെ താക്കേല്‍ദാനം അനുസ്മരണ സമ്മേളനത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിക്കുമെന്ന് വികാരി ജോര്‍ജ് മനയത്ത് കോറെപ്പിസ്‌കോപ്പ അറിയിച്ചു. പെരുന്നാളിനോടനുബന്ധിച്ച് നാല് ലക്ഷം രൂപ ചെലവ് വരുന്ന ഓരോ ഭവനം എല്ലാ വര്‍ഷവും ഇടവകയുടെ നേതൃത്വത്തില്‍ നല്‍കിവരുന്നുണ്ട്. 16, 17 തിയതികളില്‍ നടത്തപ്പെടുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് പ്രധാന കാര്‍മ്മികത്വം വഹിക്കും. നാളെ വൈകിട്ട് അഞ്ചിന് കൊടി ഉയര്‍ത്തല്‍, 6.30 ന് സന്ധ്യാപ്രാര്‍ത്ഥന, 7.15 ന് പ്രസംഗം, 8.30 ആശീര്‍വാദം. പ്രധാന പെരുന്നാള്‍ ദിനമായ പതിനേഴിന് രാവിലെ 7.30 ന് പ്രഭാത പ്രാര്‍ഥന, 8.15 ന് മലബാര്‍ ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍ നിന്നും കാല്‍നടയായും വാഹനങ്ങളിലും കടന്നുവരുന്ന തിര്‍ഥയാത്രാസംഘങ്ങള്‍ക്ക് സ്വീകരണം നല്‍കും. 8.30 ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന. തുടര്‍ന്ന് അനുസ്മരണ സമ്മേളനം. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നേര്‍ച്ച, പൊതുസദ്യ, കൊടി ഇറക്കല്‍ എന്നിവയോടെ പെരുന്നാള്‍ സമാപിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *