April 20, 2026

വയനാടിനെ തൊട്ടറിഞ്ഞ ചിത്രങ്ങളുമായി സോണു

0
DSCN8490
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍: പൂപ്പൊലിയില്‍ കാണികള്‍ക്ക് ചാരുതയൊരുക്കി അദ്ധ്യാപികയായ സോണുവിന്റെ ചിത്ര പ്രദര്‍ശനം.  വയനാട്ടിലെ പഴയകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ് സോണുവിന്റെ ചിത്രങ്ങള്‍. പഴമയിലേക്ക് ആളുകളെ തിരിച്ച് കൊണ്ടുപേകുകയാണ് സോണുവിന്റെ ചിത്രങ്ങള്‍. അന്യദേശക്കാര്‍ക്ക് ചിത്രങ്ങളിലൂടെ വയനാടിന്റെ സംസ്‌കൃതിയറിയാന്‍ കഴിയുന്നു.  പാരമ്പര്യആഭരണങ്ങള്‍, വീടുകള്‍,പ്രകൃതിയുടെ കലാവിരുന്നുകള്‍, ഗോത്രവിഭാഗക്കാരുടെ വസ്ത്രങ്ങള്‍, ആചാര രീതികള്‍ തുടങ്ങിയവയാണ് ചിത്രങ്ങള്‍. ഒരു സംസ്‌കാരത്തിന്റെയും, സമൂഹത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണ് ഇവ. സോണുവിന്റെ ചിത്രങ്ങളില്‍ പ്രകൃതിയാണ് പ്രധാന കഥാപത്രങ്ങള്‍. പണ്ട് നിലനിന്നിരുന്ന വയല്‍ പാടങ്ങള്‍ സസ്യങ്ങള്‍, മത്സ്യങ്ങള്‍ തുടങ്ങിയവയെല്ലാം ചിത്രങ്ങളിലുള്‍പ്പെടുന്നു. വയനാട്ടില്‍ നിലനിന്നിരുന്ന പൈതൃകം മറ്റുളളവരിലേക്ക് പകരുകയാണ് തന്റെ ലക്ഷ്യമെന്ന്‍ സോണു   പറഞ്ഞു. ആദ്യമായി തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് അമ്പലവയല്‍ സ്വദേശിയായ സോണു. നെല്ലാറച്ചാല്‍ സ്‌കൂളിലെ ചിത്രരചന അദ്ധ്യാപികയാണ് സോണു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *