ധനസഹായം വിതരണം ചെയ്തു
മാനന്തവാടി:പ്രവാസി കൂട്ടായ്മയായ കുവൈറ്റ് – മാനന്തവാടി അസോസിയേഷൻ നിർധന രോഗികൾക്ക് നൽകുന്ന ധനസഹായം വിതരണം ചെയ്തു.മാനന്തവാടി വരടി മൂല കോളനിയിൽ നടന്ന ചടങ്ങിൽ പതിനാറുകാരനായ ഹൃദയരോഗത്തിനടിമയായ ആദിവാസി കുട്ടിക്ക് നഗരസഭ കൗൺസിലർ ഷീജ ഫ്രാൻസിസ് കൈമാറി. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ പ്രജിത്ത് കെ. കാരായ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രതിനിധി കെ.പി.മാണി മുഖ്യഥിതിയായിരുന്നു.നഗരസഭ കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ സംസാരിച്ചു.






Leave a Reply