ജല സാക്ഷരത ലക്ഷകണക്കിന് ആളുകളിലേക്കെത്തിച്ച് പൂപ്പൊലിക്ക് സമാപനം
അമ്പലവയല്‍: കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാരംഭിച്ച അഞ്ചാമത് അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2018-ന് വര്‍ണ്ണാഭമായ സമാപനം. സമാപന സമ്മേളനത്തിന് മുന്നോടിയായി എം.എല്‍.എ മാരായ സി.കെ ശശീന്ദ്രന്റെയും, ഐസി ബാലകൃഷ്ണന്റെയും നേതൃത്വത്തില്‍ അമ്പലവയല്‍ ടൗണില്‍ സാംസ്‌കാരിക ഘോഷയാത്ര നടന്നു.. സംഘാടക സമിതി അംഗങ്ങള്‍ കാര്‍ഷിക സര്‍വകലാശാല ജീവനക്കാര്‍ കര്‍ഷകര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം ജീവനക്കാര്‍ തുടങ്ങി നൂറുകണക്കിന് പേര്‍ പൂപ്പൊലി യാത്രയില്‍ പങ്കാളികളായി.
ഏകദേശം അഞ്ചുലക്ഷത്തോളം പേരാണ് ഇത്തവണ പൂപ്പൊലി കാണാനെത്തിയത്. ടിക്കറ്റ് വരുമാനം മാത്രം ഒരകോടി കവിഞ്ഞതായി ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ഏറ്റവും കൂടുതലാളുകള്‍ പൂപ്പൊലി കാണാനെത്തിയത്. അന്നുമാത്രം എഴുപത്തായ്യായിരം പേര്‍ പൂപ്പൊലിയിലെത്തി.
ജല സംരക്ഷണത്തിന്റെയും ജല സാക്ഷരതയുടെയും പുതിയ പാഠങ്ങള്‍ ലക്ഷ കണക്കിന് ആളുകളിലേക്ക് പകർന്ന് നല്‍കിയാണ് പൂപ്പൊലി സമാപിച്ചത്. അമ്പലവയലിലെ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒട്ടേറെ മാതൃകാ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അതിലേറ്റവും പ്രധാനപ്പെട്ടത് ജല സംരക്ഷണത്തിന്റെ പുത്തന്‍ മാതൃകകളാണ്. വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കുശേഷമാണ് ചെലവ് ചുരുങ്ങിയ രീതിയിലുളള ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടപ്പിലാക്കിയത്. പൂപ്പൊലി ദിവസങ്ങളിലും അതിന് മുന്‍പും ലക്ഷകണക്കിന് ലിറ്റര്‍
വെളളമാണ് ദിവസേന ആവശ്യം വന്നിരുന്നത്. ഫാമിനുളളിലെ കുളങ്ങളില്‍ നിും കിണറുകളില്‍ നിുമാണ് ആവശ്യമായ അത്രയും ജലം ഉപയോഗിച്ചത്. പരമ്പരാഗതമായുളള മൂ് കുളങ്ങളും നേരത്തേയുളള മൂ് തടയണകളും പ്രധാന ജല സ്രോതസ്സുകളായിരുു. ഇവ കൂടാതെ നീരുറവയുളള എല്ലാ സ്ഥലത്തും പുതിയ കുളങ്ങളും അല്ലാത്ത സ്ഥലങ്ങളില്‍ മഴവെളള സംഭരണികളും നിര്‍മ്മിച്ചു. വയനാട്ടില്‍ വരള്‍ച്ച രൂക്ഷമാകുന്ന പ്രത്യേക സാഹചര്യം കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുഭവപ്പെട്ടതിനാല്‍ കര്‍ഷകര്‍ക്കും പൊതു ജനങ്ങള്‍ക്കും മഴവെളള സംരക്ഷണത്തിന്റെയും ജല സാക്ഷരതയുടെയും പുതിയ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ നേരത്തേ പല ശ്രമങ്ങളും നടത്തിയിരുന്നു.
. കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ വിവിധ ബോധവല്‍ക്കരണങ്ങളും നടത്തി. എന്നാല്‍ ഗവേഷണ കേന്ദ്രത്തില്‍ ഏറ്റവും കൂടുതല്‍ പേരെത്തുന്നത് പൂപ്പൊലിക്കായതിനാല്‍ ജല സാക്ഷരതയുടെ പാഠം ജനങ്ങളിലെത്തിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഇതാണെന്ന് തിരിച്ചറിഞ്ഞ് ഈ സന്ദേശം ആളുകളിലേക്ക് പകര്‍ന്ന് നല്‍കുകയായിരുന്നുവെന്ന് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ടി.ടി ജേക്കബ് പറഞ്ഞു. എട്ടുകിണറുകള്‍, ഒന്‍പത് വലിയ കുളങ്ങള്‍ ഇരുപത് സെന്റ് വീതം വലിപ്പമുളള യു.വി ഷീറ്റ് വിരിച്ച മൂന്ന് മഴവെളള സംഭരണികള്‍ ,ചണച്ചാക്കുകള്‍ കൊണ്ട് നിര്‍മ്മിച്ച് പത്ത് സെന്റ് വീതം വലിപ്പമുളള രണ്ടു കുളങ്ങള്‍, മഴകുഴികള്‍, നാല് ചെറിയ കുളങ്ങള്‍ എന്നിവ കാണാനും പഠിക്കാനും സഞ്ചാരികള്‍ക്ക് അവസരമൊരുക്കിയിരുന്നു.. പതിനഞ്ച് ഏക്കര്‍ നഴ്‌സറിയും, പതിനഞ്ച് ഏക്കര്‍ പുഷ്പ ഉദ്യാനവും എൺപത് ഏക്കര്‍ കാപ്പി കുരുമുളക് തോട്ടവും അന്‍പത് ഏക്കറിനുമുകളില്‍ പച്ചക്കറി കൃഷിയും എഴുപത്തി അഞ്ച് ഏക്കര്‍ കുരുമുളക് റാപ്പിഡ് മള്‍ട്ടിപ്ലിക്കേഷന്‍ നഴ്‌സറി ഇരുപത്തിയഞ്ച് ഏക്കര്‍ ഫല വൃക്ഷതോട്ടം എന്നിവ വേനല്‍കാലത്തുള്‍പ്പെടെ നനയ്ക്കാന്‍ ഗവേഷണ കേന്ദ്രത്തിലെ സ്വന്തം ജല സോതസ്രുകളെയാണ് ആശ്രയിക്കുന്നത്. ഇതിനെക്കുറിച്ച് പഠിക്കാന്‍ മാത്രം ധാരാളം പേര്‍ പൂപ്പൊലിയില്‍ എത്തിയിരുന്നു.







Leave a Reply