സി പി എം ആശയങ്ങളെ അക്രമം കൊണ്ട് നേരിട്ട് രാഷ്ട്രീയ ഫാസിസം നടപ്പിലാക്കുന്നു;ആര്യാടന്‍ ഷൗക്കത്ത്
കല്‍പ്പറ്റ: സി പി എം ആശയങ്ങളെ അക്രമം കൊണ്ട് നേരിട്ട് രാഷ്ട്രീയ ഫാസിസം നടപ്പിലാക്കുകയാണെന്ന് സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.വി.ടി.ബല്‍റാമിന്റെ അഭപ്രായപ്രകടനങ്ങള്‍ക്ക് നേരെ അസഹിഷ്ണുത പുലര്‍ത്തുന്നവര്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി ഭരണകൂട ഭീകരത നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ ചെയര്‍മാന്‍ സുരേഷ് ബാബു വാളല്‍ ആധ്യക്ഷം വഹിച്ച സംസ്‌കാര സാഹിതി ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനറല്‍ കണ്‍വീനര്‍ സി.കെ.ജിതേഷ്, എം.വി.രാജന്‍, ഉമ്മര്‍പൂപ്പറ്റ, കെ.സാജിത്ത് അമ്പലവയല്‍, വി.സി.സത്യന്‍, സലീംനൂല്‍കുന്ന്, ഷാഫി എബ്രഹാം കെ മാത്യൂ, ജോസ് മാത്യൂ, ത്രേസ്യാമ്മ ജോര്‍ജ്, ഷേര്‍ളി സെബാസ്റ്റ്യന്‍, നേമിരാജന്‍, ആല്‍ഫ്രഡ് ഫ്രെഡി, പി.കെ.സുബൈര്‍ എന്നിവര്‍ സംസാരിച്ചു.ഫെബ്രുവരി 5ന് 4 മണിക്ക് ജില്ലാ കണ്‍വെന്‍ഷന്‍ കല്‍പ്പറ്റയില്‍ നടത്താന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.






Leave a Reply