ദേശീയ ഹരിതസേന പ്രവര്‍ത്തന ഫണ്ട് വിതരണം 9ന്.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ജില്ലയിലെ സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താന്‍ നടപ്പിലാക്കിയ ദേശീയ ഹരിതസേനയുടെ 2017-18 വര്‍ഷത്തെ പ്രവര്‍ത്തന ഫണ്ട് മാര്‍ച്ച് 9ന് രാവിലെ 10ന് കല്‍പ്പറ്റ എസ്.കെ.എം.ജെ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിതരണം ചെയ്യും. ഈ വര്‍ഷം മുതല്‍ 5000 രൂപയാണ് പ്രവര്‍ത്തനഫണ്ട്. സ്റ്റേറ്റ്‌മെന്റ് ഓഫ് എക്‌സ്‌പെന്റിച്ചര്‍, യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ്, റിപ്പോര്‍ട്ട്, ഫോട്ടോ, പത്രവാര്‍ത്തകള്‍ എന്നിവയുമായി ഹരിതസേന കോര്‍ഡിനേറ്റര്‍മാര്‍ അന്നേ ദിവസം ഫണ്ട് കൈപ്പറ്റണം. ഫോണ്‍ 9496344025.





Leave a Reply