May 4, 2024

കര്‍ഷക കടാശ്വാസകമ്മീഷന്‍ ജില്ലയില്‍ 4,43,325 രൂപയുടെ കടാശ്വാസം അനുവദിച്ചു

0
 കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ കര്‍ഷകരില്‍ നിന്നും ഏറ്റെടുത്ത 4,43,325 രൂപ സഹകരണ ബാങ്കുകള്‍ക്ക് അനുവദിച്ചു നല്‍കി. ജില്ലയിലെ മുളളന്‍കൊല്ലി, സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്ക്,  മാനന്തവാടി, ഫാര്‍മേഴ്‌സ് ബാങ്ക്, തിരുനെല്ലി,തെക്കുംതറ, സര്‍വീസ് സഹകരണ ബാങ്ക്, കല്‍പ്പറ്റ സഹകരണ അര്‍ബന്‍ സൊസൈറ്റി എന്നിവര്‍ക്കാണ് തുക  അനുവദിച്ചത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിച്ചു കിട്ടിയ തുകയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത തുക കര്‍ഷകര്‍ അടച്ചിട്ടുണ്ടെങ്കില്‍ കര്‍ഷകരുടെ വായ്പാ കണക്കിലേക്ക് തുക വരവ് വെച്ചുനല്‍കേണ്ടതാണ്.  ആനുകൂല്യം വിതരണം ചെയ്ത ശേഷം  ലഭിച്ച കര്‍ഷകരുടെ പേര്, തുക എന്നിവ നോട്ടീസ് ബോര്‍ഡില്‍  പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചു. 
ദേശീയ ഹരിതസേന പ്രവര്‍ത്തന ഫണ്ട് വിതരണം
………………………………………………………………………..
 കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ജില്ലയിലെ സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താന്‍ നടപ്പിലാക്കിയ ദേശീയ ഹരിതസേനയുടെ 2017-18 വര്‍ഷത്തെ പ്രവര്‍ത്തന ഫണ്ട് മാര്‍ച്ച് 9ന് രാവിലെ 10ന് കല്‍പ്പറ്റ എസ്.കെ.എം.ജെ.ഹയര്‍സെക്കന്‍ഡറി  സ്‌കൂളില്‍ വിതരണം ചെയ്യും.  ഈ വര്‍ഷം മുതല്‍ 5000 രൂപയാണ് പ്രവര്‍ത്തനഫണ്ട്. സ്റ്റേറ്റ്‌മെന്റ് ഓഫ് എക്‌സ്‌പെന്റിച്ചര്‍, യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ്, റിപ്പോര്‍ട്ട്, ഫോട്ടോ, പത്രവാര്‍ത്തകള്‍ എന്നിവയുമായി ഹരിതസേന കോര്‍ഡിനേറ്റര്‍മാര്‍ അന്നേ ദിവസം ഫണ്ട് കൈപ്പറ്റണം.  ഫോണ്‍ 9496344025.
 വാഹന ലേലം
……………………………………
 വയനാട് എക്‌സൈസ് ഡിവിഷനിലെ 7 വാഹനങ്ങള്‍  മാര്‍ച്ച് 21 ന് രാവിലെ 11 ന്  സുല്‍ത്താന്‍ ബത്തേരി  എക്‌സൈസ് റെയിഞ്ച്  ഓഫീസില്‍ പരസ്യമായി  ലേലം ചെയ്യും. ഫോണ്‍. 04936-248850.
കാര്‍ വായ്പ
………………………………..
 സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പുതുതായി ആരംഭിക്കുന്ന പട്ടികജാതിയില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുളള കാര്‍ലോണ്‍ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സര്‍ക്കാര്‍ വകുപ്പുകളിലോ സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സ്ഥിരാടിസ്ഥാനത്തില്‍ ജോലിയുളളവരായിരിക്കണം. പ്രായം 21 നും 48 നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ കവിയരുത്.പ്രതിമാസ മിച്ചശമ്പളം 20,000 രൂപയില്‍ കുറയാന്‍ പാടില്ല. വാര്‍ഷിക പലിശ 8 ശതമാനം.ഫോണ്‍. 04936 202869
സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് പുതിയ കെട്ടിടത്തില്‍
……………………………………………………………..
 പുല്‍പ്പള്ളി ടൗണില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് പുല്‍പ്പള്ളി സീതാദേവി ലവകുശ ക്ഷേത്രത്തിന് എതിര്‍വശത്തുളള വിനായക ഷോപ്പിംഗ് കോംപ്ലക്‌സിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു.  മാര്‍ച്ച് 7 ന് രാവിലെ 10 ന് പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം നിര്‍വ്വഹിക്കും.
സ്‌പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി
……………………………………………………..
  ഹോമിയോപ്പതി വകുപ്പും സുല്‍ത്താന്‍ ബത്തേരി നഗരസഭയും ചേര്‍ന്ന് സ്‌പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാമ്പും സൗജന്യ രക്ത പരിശോധനയും യോഗ പരിശീലനവും സംഘടിപ്പിച്ചു. കരുവള്ളിക്കുന്ന് പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന മെഡിക്കല്‍ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ സി.കെ.സഹദേവന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍  സോബിന്‍ വര്‍ഗ്ഗീസ്  അദ്ധ്യക്ഷത വഹിച്ചു.   ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. സോമന്‍ പദ്ധതി വിശദീകരണം നടത്തി.  ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍  ബാബു അബ്ദുറഹിമാന്‍ മുഖ്യപ്രഭാഷണം നടത്തി. 
വത്സ ജോസ്,  ഡോ.ജി.ആര്‍. സീന, ഡോ.ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു. ഡോ.സുനില്‍കുമാര്‍ യോഗപരിശിലനം നടത്തി. ഡോ.മദന്‍ മോഹന്‍, 
ഡോ. കെ.ജി.രഞ്ജിത്, ഡോ. ജെറാള്‍ഡ്, ഡോ. രഞ്ജിത് ചന്ദ്ര., ഡോ. അല്‍സ, ഡോ.മഞ്ജു മെറ്റില്‍ഡ എന്നിവര്‍ രോഗികളെ പരിശോധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *