കൽപ്പറ്റയിൽ എൽ.ഡി.എഫ്. ജനാധിപത്യത്തെ അട്ടിമറിച്ചുവെന്ന് യു.ഡി.എഫ്.
കല്‍പ്പറ്റ: കഴിഞ്ഞ ഏഴ് വര്‍ഷക്കാലം വികസനമുന്നേറ്റം നടത്തിയ യു ഡി എഫ് ഭരണസമിതിയെ ജെ ഡി യുവിനെ കൂട്ടുപിടിച്ച് ജനാധിപത്യം അട്ടിമറിച്ച എല്‍ ഡി എഫിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യു ഡി എഫ് മുനിസിപ്പല്‍ കമ്മിറ്റി ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി. സി മൊ യ്തീന്കുട്ടി അധ്യക്ഷത വ ഹിച്ച യോഗത്തില്‍ റസാഖ് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. പി പി ആലി, ടി ജെ ഐസക്, കെ കെ രാജേന്ദ്രന്, എ പി ഹമീദ്, കേയംതൊടി മുജീഹ്, മാടായി ലത്തീഫ്, പി ബീരാന്‍കോയ എന്നിവര്‍ പ്രസംഗിച്ചു. ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ സി കെ നാസര്‍, ഗിരീഷ് കല്‍പ്പറ്റ, സാലി റാട്ടക്കൊല്ലി, എസ് മണി, പി പി ഷൈജല്‍, പി വിനോജ്കുമാര്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, സന്തോഷ് കൈനാട്ടി, ഉമൈബ മൊയ്തീന്‍കുട്ടി, സരോജിനി, ശ്രീജ, പി ആയിഷ, കെ അജിത, ബിന്ദു പി ആര്, വി പി ശോശാമ്മ, ജെല്‍ത്രൂദ് ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Leave a Reply