May 30, 2026

തേനി ദുരന്തത്തില്‍നിന്നു പാഠം ഉള്‍ക്കൊള്ളണം: പ്രകൃതി സംരക്ഷണ സമിതി

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: തേനിയിലെ അതീവ ദുഃഖകരമായ കാട്ടുതീ ദുരന്തത്തില്‍നിന്നു സംസ്ഥാന വനം-വന്യജീവി വകുപ്പ് പാഠം ഉള്‍ക്കൊള്ളണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. തേനിയും അതുപോലുള്ള ദുര്‍ഘട പ്രദേശങ്ങളിലും വനപാലകര്‍ കാട്ടുതീ പ്രതിരോധത്തില്‍ ഏര്‍പ്പെടുന്നത് ആധുനിക ഉപകരണങ്ങള്‍ ഇല്ലാതെയാണ്.കാട്ടുതീ പ്രതിരോധത്തിനു ഹെലികോപ്ടര്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ വനസേനയ്ക്കു ലഭ്യമാക്കണം. 
പെരിയാര്‍ ടൈഗര്‍ റിസര്‍വിലും പറമ്പിക്കുളത്തും മറ്റും വിനോദസഞ്ചാരികളെ വനത്തില്‍ താമസിപ്പിക്കുന്നത് അവസാനിപ്പിക്കണം. സംസ്ഥാനത്തെ അറുപതില്‍പ്പരം വരുന്ന ഇക്കോ ടൂറിസം സെന്ററുകള്‍ വേനലില്‍ അടച്ചിടണം. ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വാഹകശേഷി ശാസ്്തീയമായി നിര്‍ണയിക്കണം. ടൂറിസം മാര്‍ഗരേഖ കര്‍ശനമായി നടപ്പിലാക്കണം. 
വനത്തില്‍ താമസിക്കുന്ന ആദിവാസികള്‍ക്കും ഫോറസ്റ്റ് ഫയര്‍ വാച്ചര്‍മാര്‍ക്കും മതിയായ സംരക്ഷണം നല്‍കണം. കാട്ടുതീ പ്രതിരോധത്തില്‍ ഇവരെ ബോധവത്കരിക്കണം. ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തില്‍ ദുരന്തം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നു മനസിലാക്കി വനം-വന്യജീവി വകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് അമ്പലവയല്‍,  വൈസ് പ്രസിഡന്റ് സണ്ണി മരക്കടവ് എന്നിവര്‍ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *