May 30, 2026

കമ്പളക്കാട് നവോദയ വായനശാലയിൽ ഷാജി പുല്‍പ്പള്ളിയുടെ സാമുവല്‍സ് റിപ്പപ്ലിക്‌സ് എന്ന കഥാപുസ്തക ചർച്ച നടത്തി.

0
charcha
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്: കമ്പളക്കാട് നവോദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ നാലാമത് പുസ്ത ചര്‍ച്ച നടത്തി. ഷാജി പുല്‍പ്പള്ളിയുടെ സാമുവല്‍സ് റിപ്പപ്ലിക്‌സ് എന്ന കഥയാണ് ചര്‍ച്ച ചെയ്തത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എ.കെ രാജേഷ് ചര്‍ച്ച ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് ഡോ. കെ.എസ് പ്രേമന്‍ അവതരണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ബാലഗോപാല്‍, നോവലിസ്റ്റ് ബാലന്‍ വേങ്ങര, ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ എം ദേവകുമാര്‍, കഥാകൃത്ത് ഷാജി പുല്‍പ്പള്ളി എന്നിവര്‍ സംസാരിച്ചു. നിസാം സ്വാഗതവും സി.എച്ച് ഫസല്‍ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *