May 30, 2026

പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ റോഡ്- മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാര്‍ക്കും ജനാധിപത്യ കേരള കോൺഗ്രസ് നിവേദനം നല്‍കി.

0
WhatsApp-Image-2018-03-12-at-2.56.51-PM
By ന്യൂസ് വയനാട് ബ്യൂറോ
വയനാടിന്റെ  വികസ മുന്നേറ്റത്തിന് ഏറ്റവും അനിവാര്യമായ പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍റോഡ് നിര്‍മ്മാണം പുനരാരംഭിക്കുവാന്‍ ആവശ്യമായ തുക ബജറ്റ് ചര്‍ച്ചയില്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് വയനാട് ജില്ലാ ഭാരവാഹികള്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി. ധനകാര്യവകുപ്പ് മന്ത്രി തുടങ്ങിയര്‍ക്ക് നേരിട്ട് നിവേദനം നല്‍കി. ചര്‍ച്ചനടത്തി. 
പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉടനടി ചീഫ് എഞ്ചിനീയറെ വിളിച്ച് വരുത്തി വിശദമായ റിപ്പോര്‍ട്ട്  സമര്‍പ്പിക്കുവാന്‍ രേഖാമൂലവും നേരിട്ട് നിര്‍ദ്ദേശം നല്‍കി. ബദല്‍ റോഡ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ ആവശ്യമായ അനുവാദത്തില്‍ കേന്ദ്രം- വനം പരിസ്ഥിതി വകുപ്പിന് ഉടന്‍ അപേക്ഷ നല്‍കണമെന്നും നിവേദനത്തില്‍      ആവശ്യപ്പെട്ടു. മറ്റ് ബദല്‍ പാതകളെ അപേക്ഷിച്ച് വളരെ ചിലവ് കുറഞ്ഞതും പ്രഥമ പരിഗണന നല്‍കി കാല്‍ നൂറ്റാണ്ടിനു മുമ്പ് 60% പണിപൂര്‍ത്തീകരിച്ചതുമാണ്.        പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡ്.  ചുരത്തില്‍ ദിനം പ്രതി അനുഭവപ്പെടുന്ന യാത്രാക്കുരുക്കിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ യാത്രാ പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ കഴിയുന്ന പദ്ധതി എന്ന നിലയിലും ഈ വിഷയത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.എ. ആന്റണി, വൈസ് പ്രസിഡന്റ് കാവാലം ജോസഫ്, സെക്രട്ടറി വില്‍സണ്‍ നെടുംകൊമ്പില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *