June 20, 2026

സംസ്ഥാന സര്‍ക്കാറിന്റെ ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ചും മധുവിനെ കൊലപാതകത്തിൽ പ്രതിഷേധിച്ചും എന്‍.ഡി.എ രാപകല്‍ സമരം നടത്തും.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : സംസ്ഥാന സര്‍ക്കാറിന്റെ  ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ചും മധുവിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചും എന്‍ഡിഎ കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  രാപകല്‍ സമരം നടത്തും. കല്‍പ്പറ്റ എച്ച്‌ഐഎം യുപി സ്‌കൂളിന് സമീപം 18ന് രാവിലെ പത്ത് മണിക്ക് ആരംഭിക്കും. 19ന് രാവിലെ 10 മണിക്ക് സമാപിക്കും.​ മന്ത്രി എ കെ ബാലന്‍ രാജിവെക്കുക, മധുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം ചെയ്യുക, ആദിവാസി ഫണ്ട് വിനിയോഗത്തില്‍ സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്  സമരം.എന്‍ ഡിഎ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.
യോഗത്തില്‍ എന്‍ഡിഎ മണ്ഡലം ചെയര്‍മാന്‍ ആരോട രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ എം പൊന്നു, മണ്ഡലം ജനറല്‍സെക്രട്ടറി ടി എം സുബീഷ്, ജെഎസ്എസ് നേതാവ് മുഹമ്മദ്, കേരളാ കോണ്‍ഗ്രസ് നേതാവ് അനില്‍ കരണി എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *