August 31, 2026

യൂത്ത് ലീഗ് മുഖാമുഖം നാളെ (മാര്‍ച്ച് 18) കല്‍പ്പറ്റയില്‍

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശ പ്രകാരം സംഘടിപ്പിക്കുന്ന ജില്ലാ തല മുഖാമുഖം പരിപാടി ഞായറാഴ്ച  കല്‍പ്പറ്റയില്‍ വെച്ച് നടക്കും. സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അടക്കമുള്ള നേതാക്കള്‍ ആദ്യാവസാനം പരിപാടിയില്‍ സംബന്ധിക്കും. നിലവിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ന്ന് കാര്യക്ഷമമായി മുമ്പോട്ട് പോകുന്നതിനുമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പരിപാടിയില്‍ യൂത്ത് ലീഗ് ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പുറമെ നിയോജകമണ്ഡലം ഭാരവാഹികള്‍, പഞ്ചായത്ത് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ പങ്കെടുക്കും. മുഖാമുഖം പരിപാടിയുടെ ഭാഗമായി ജില്ലാ മണ്ഡലം ഭാരവാഹികളുടെ പഞ്ചായത്ത് തല പര്യടനം പൂര്‍ത്തിയായിരുന്നു. മുഖാമുഖം പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്‍റ് കെ ഹാരിസ്, ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് എന്നിവര്‍ അറിയിച്ചു…

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *