May 1, 2026

കേരളാ എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ കെ. പ്രകാശന് യാത്രയയപ്പ് നൽകി

0
FB_IMG_1521971873676
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേരളാ എൻ.ജി.ഒ. അസോസിയേഷൻ  സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ കെ. പ്രകാശന് യാത്രയയപ്പ് നൽകി. രണ്ട് പതിറ്റാണ്ടിലേറെക്കാലം വയനാട് ജില്ലയിൽ എൻ.ജി.ഒ അസോസിയേഷന്റെ അടിത്തറ വിപുലപ്പെടുത്തുന്നതിൽ നിർണ്ണായക നേതൃത്വം  നൽകിയതിനു ശേഷം സെക്രട്ടറീയേറ്റ് മെംബറായിട്ടാണ് അദേഹം വിരമിക്കുന്നത്, സർവ്വീസീലിരിക്കേ ഏറെ ജനകീയ പ്രവർത്തനങ്ങൾ നടത്തിയ അദ്ദേഹം നിസ്വാർത്ഥ സേവനത്തിനുടമായിരുന്നു. കൽപ്പറ്റ ബ്രാഞ്ച് കമ്മറ്റി നൽകിയ സ്വീകരണ യോഗം ജില്ലാ കമ്മറ്റി രമേഷ് മാണിക്യം ഉൽഘാടനം ചെയ്തു. പി.ജെ. ഷൈജു അദ്ധ്യക്ഷത വഹിച്ചു.  സീനിയർ ലീഡർ ശശീധരക്കുറുപ്പ്  പൊന്നാട അണിയിച്ചു. ജില്ലാ ജോ. സെക്രട്ടറി ആർ. ചന്ദ്രശേഖരൻ, ജെയിംസ് കുര്യൻ,പി.ലി സി, ജോസഫ് ജോൺസ് സി.കെ. ജിനേഷ് ,സുബ്രമഹ്ണ്യൻ, എന്നിവർ ആശംസകളർപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *