നീർവാരം സ്കൂളിലെ പരീക്ഷാ നിഷേധത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് ഐ.സി.ബാലകൃഷ്ണൻ എം. എൽ.എ.
നീർവാരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ആദിവാസി വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി. പരീക്ഷ എഴുതാൻ അവസരം നിഷേധിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടിയുണ്ടാകമെന്നും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ പഠനം നിഷേധിക്കപ്പെട്ടത് പ്രതിഷേധാർഹമാണ്. പരീക്ഷ എഴുതാൻ അനുവദിക്കാത്തത് ഗുരുതര വീഴ്ചയാണ്. ഇൗ വർഷം പരീക്ഷ എഴുതിയാൽ ജയിക്കില്ലെന്ന് പറഞ്ഞ് രക്ഷിതാക്കളോട് ഒപ്പിട്ടു വാങ്ങിയതായും ഹാജർബുക്കിൽനിന്ന് പേരുവെട്ടിയതിനാൽ ഇനിമുതൽ സ്കൂളിൽ വരേണ്ടെന്ന് നിർദേശിച്ചതായുമായുള്ള ആരോപണം ഗൗരവമുള്ളതാണ്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപ്പെട്ട് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





Leave a Reply