September 1, 2026

യാദവ സമുദായം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന്

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി.അഞ്ച് വർഷം മുമ്പ് സ്നേഹിച്ച് കല്യാണം കഴിച്ചതിന്റ് പേരിൽ യാദവ സമുദായത്തിൽ നിന്നും ഭ്രഷ്ട്ട് കൽപ്പിച്ച തന്നെയും കുടുംബാംഗങ്ങളെയും ഏത് വിധത്തിലും നാട്ടിൽ നിന്നും ഓടിക്കുന്നതിന് വേണ്ടി അടിസ്ഥാനമില്ലാത്ത പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് യാദവ സമുദായത്തിന്റ് ഉദ്ദേശമെന്ന് എം ജി സുകന്യയും മാതാവ് കെ.പി- സുജാതയും വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. മുമ്പ് തങ്ങളെ സഹായിച്ച മനുഷ്യാവകാശ പ്രവർത്തകനെ അടിച്ച് പരിക്കേൽപ്പിക്കുകയും സംഭവം ചെറുക്കാൻ നിന്നയാളെയും കുടുംബത്തെയും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. എന്നാൽ ഈ സംഭവങ്ങളിൽ പോലിസിന്റ ഭാഗത്ത് നിന്നും യാതൊരു നടപടികളും ഇല്ലാത്തതിനാലാണ് ഇത്തരം ഗുണ്ടാവിളയാട്ടം യാദവ സമുദായത്തിന്റ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.തങ്ങളെ സഹായിച്ചതിന്റ് പേരിൽ പൊതുപ്രവർത്തകനായ അസീസ് കൊടക്കാട്ട് എന്നയാളെയും അടിച്ച് പരിക്കേൽപ്പിക്കുകയും തടയാൻ ചെന്ന തന്റ് അച്ചനെയും ഭർത്താവിനെയും സുഹൃത്തിനെയും ആക്രമിക്കുകയും തങ്ങളുടെ കുടെ നടന്നാൽ വധിക്കുമെന്ന് ഭീഷണി പ്പെടുത്തുകയും ചെയ്തിട്ടും പോലീസ് കേസെടുത്തിട്ടില്ല. ഇതിന് മുമ്പ് താൻ കൊടുത്ത കേസ് കള്ളകേ സാണെന്ന് പറഞ്ഞ് കൊണ്ട് കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിജസ്ഥിതി മനസ്സിലാക്കിയ കോടതി കേസുമായി മുന്നോട്ട് പോവാൻ പോലിസി നോട് നിർദ്ദേശിക്കുയും ചെയ്തു. സാമുഹിക നീതീ വകുപ്പ്, സബ്ബ് കളക്ടർ, താഹ സിൽദാർ, നഗരസഭ എന്നിവർ നടത്തിയ അന്വേഷണത്തിൽ തങ്ങൾക്ക് ഭ്രഷ്ട് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.ഇത് മനസ്സിലാക്കി വിറളി പൂണ്ട യാദവ സമുദായം തങ്ങളെ ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിൻമാറ്റുകയോ അല്ലെങ്കിൽ നാട്ടിൽ നിന്നും ഓടിക്കുകയുമാണ് അവരുടെ ലക്ഷ്യം. ഈ അനാചാരങ്ങൾ ഒഴിവാക്കുന്നതു വരെ നിയമ പരമായും ശക്തമായി യാദവ സമുദായത്തെ നേരിടുമെന്ന് ഇവർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *