May 2, 2024

ഗോത്ര വിദ്യാർത്ഥികൾക്ക് പരീക്ഷാ വിലക്ക്: വകുപ്പുതല അന്വേഷണവും നടപടിയും വേണം – പി.കെ. ജയലക്ഷ്മി

0
Img 20180331 Wa0120
പനമരം:: ഗോത്ര വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി. പരീക്ഷാ വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ വകുപ്പു മന്ത്രിമാർ ഇടപെടണമെന്നും  പട്ടികവർഗ്ഗ വികസന വകുപ്പും വിദ്യാഭ്യാസ വകുപ്പും പ്രത്യേകം സമഗ്രമായ  വകുപ്പുതല അന്വേഷണം നടത്തണമെന്നും  മുൻ പട്ടികവർഗ്ഗ ക്ഷേമ വകുപ്പു മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു. നീർ വാരം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പരീക്ഷ നിഷേധിക്കപ്പെട്ട വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും   പി.കെ. ജയലക്ഷ്മി സന്ദർശിച്ചു. ഇത് ജാതീയ വിവേചനമായി തന്നെ കാണണമെന്നും   നീർവാരം സ്കൂളിൽ മാത്രമല്ലാതെ സംസ്ഥാനത്ത് മറ്റേതെങ്കിലും സ്കൂളുകളിൽ ഇത്തരം സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇതിനായി ഇത്തവണ പത്താം ക്ലാസ്സിൽ എത്തിയ ശേഷം ഏതെങ്കിലും കുട്ടികളെ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാതിരുന്നിട്ടുണ്ടോയെന്നും രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ ആരെങ്കിലും പരീക്ഷക്ക് ഹാജരാകാതിരുന്നിട്ടുണ്ടോയെന്നും ഹാജരാകാതിരുന്നിട്ടുണ്ടെങ്കിൽ കാരണം വ്യക്തമായി അന്വേഷിച്ച് സർക്കാർ പരസ്യപ്പെടുത്തണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. നീർവാരം മാതൃകയിൽ ഏതെങ്കിലും സ്കൂളിലോ  പട്ടികവർഗ്ഗ സങ്കേതങ്ങളിലോ ആദിവാസി  വിദ്യാർത്ഥികൾക്ക് പരീക്ഷാ നിഷേധം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി കുറ്റക്കാരായ അധ്യാപകർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. ജനപ്രതിനിധികളും കോൺഗ്രസ് മണ്ഡലം ,ബ്ലോക്ക് ഭാരവാഹികളും ജയലക്ഷ്മിയോടൊപ്പം കോളനിയിലെത്തിയിരുന്നു. പരീക്ഷ നിഷേധിക്കപ്പെട്ട വിദ്യാർത്ഥികളും അവരുടെ മാതാ പിതാക്കളും മാനസികമായി തളർന്ന അവസ്ഥയിലാണന്ന് ബോധ്യപ്പെട്ടതായി ജയലക്ഷ്മി പറഞ്ഞു. രക്ഷിതാക്കൾ തൊഴിലുറപ്പ് ജോലി ചെയ്യുന്ന സ്ഥലത്തെത്തി പരീക്ഷ എഴുതുന്നില്ലന്ന് മാതാപിതാക്കളെ നിർബന്ധിച്ച് ഒപ്പിട്ട് വാങ്ങുകയാണ് അധ്യാപകർ ചെയ്തതെന്ന് അവർ തന്നോട് പറഞ്ഞുവെന്നും ജയലക്ഷ്മി കൂട്ടിച്ചേർത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *