August 31, 2026

തൊഴിലാളി ദ്രോഹ നയങ്ങളിലും തൊഴിലാളി വിരുദ്ധനിലപാടുകളിലും കേന്ദ്രസര്‍ക്കാരിനും,സംസ്ഥാന സര്‍ക്കാരിനും ഒരു മനസ്സെന്ന്‍ ഐ.എന്‍.ടി.യു.സി

0
By ന്യൂസ് വയനാട് ബ്യൂറോ

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial;float:none;display:inline”>കല്‍പ്പറ്റ:തൊഴിലാളി ദ്രോഹ നയങ്ങളിലും തൊഴിലാളി വിരുദ്ധനിലപാടുകളിലും കേന്ദ്രസര്‍ക്കാരിനും,സംസ്ഥാന സര്‍ക്കാരിനും ഒരു മനസ്സെന്ന്‍ ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റി.ഇരുസര്‍ക്കാരുകളും ചേര്‍ന്ന് തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയിരിക്കുന്നുവെന്ന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചുകൊണ്ട് ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ പ്രസിഡന്റ് പി.പി.ആലി പറഞ്ഞു.അശാസ്ത്രീയമായ നോട്ട് നിരോധനം മൂലം 89 തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെട്ടു.ജി.എസ്.ടി.യിലൂടെ വ്യവസായ വാണിജ്യമേഖലകളെല്ലാം തകരുന്നു.തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്‍ പറഞ്ഞ് ഉള്ള തൊഴില്‍ കൂടി ഇല്ലാതാക്കി.15 ലക്ഷം രൂപ തൊഴിലാളികളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാം എ് പറഞ്ഞ് നരേന്ദ്രമോഡി ബാങ്ക് അക്കൗണ്ടുകളില്‍ നിും സര്‍വ്വീസ് ചാര്‍ജ് ആയി പണം കൊള്ളയടിക്കുതിന് കൂട്ടു നില്‍ക്കുന്നു.ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായ യു.പി.എ ആവിഷ്‌കരിച്ച തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു.തൊഴില്‍ സംരക്ഷണ നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി പൊളിച്ചെഴുതുന്നു.ദിവസേനെയുള്ള പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനയിലൂടെ സാധാരണക്കാരുടെ ജീവിതം കൊള്ളയടിക്കുകയും ഭക്ഷണത്തിന്റെ പേരിലും ജാതിമതങ്ങളുടെ പേരിലും മനുഷ്യരെ തല്ലിക്കൊല്ലാന്‍ ഒത്താശ ചെയ്യുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ എതിരഭിപ്രായം പറയുവരെ അടിച്ചൊതുക്കുന്നു.തൊഴിലാളികള്‍ തുലയെട്ടെ സമ്പന്നര്‍ മാത്രം രാജ്യത്ത് ജീവിച്ചാല്‍ മതി എ മനോഭാവത്തോടെ സര്‍ക്കാര്‍ ബാങ്കുകളില്‍ നിന്നും ശതകോടികള്‍ കൊള്ളയടിക്കുവരെ സംരക്ഷിക്കുന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുമ്പോള്‍ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നതു പോലെയാണ് കേരളഭരണം.ക്രമസമാധാനനില ആകെ തകര്‍ന്നു.കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട സര്‍ക്കാരില്‍ നിന്നും മന്ത്രിമാര്‍ ഓരോരുത്തരായി രാജി വെക്കുന്നു.പൊതു വിതരണ സമ്പ്രദായം ആകെ തകര്‍ന്നു.കെ.എസ്.ആര്‍.ടി.സി അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ ആത്മഹത്യ വക്കിലാണ് എന്നും കേന്ദ്ര സര്‍ക്കാരുകളുടെ ഇത്തരം നീചമായ നടപടികള്‍ക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും കേരളത്തിലെ 14 ജില്ലകളിലും നടക്കുന്ന പ്രതിഷേധ ധര്‍ണ്ണകളുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന  പ്രതിഷേധ ധര്‍ണ്ണയില്‍ ആവശ്യമുയര്‍ന്നു.ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു.ഉമ്മര്‍ കുണ്ടാട്ടില്‍,ശ്രീനിവാസന്‍ തൊവരിമല,കെ.എം.വര്‍ഗ്ഗീസ്,സി.എ .ഗോപി,നജീബ് പിണങ്ങോട്,പി.എം.തോമസ്,മോഹന്‍ദാസ് കോട്ടക്കൊല്ലി,സാലി റാട്ടക്കൊല്ലി,എസ്.മണി,വിജയന്‍ നൂല്‍പ്പുഴ,കെ.ജി.ബാബു,മനോജ് ഉതുപ്പന്‍,വി.പി.മൊയ്തീന്‍,കെ.പി.സലാം എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *