കുടുംബശ്രീ ജില്ലാ മിഷനിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച ഏഴിന്
കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ കീഴിലുള്ള തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയിലേക്ക് അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് എന്നീ ഒഴിവുകളിലേക്ക് ഏപ്രില്‍ 7 ന് രാവിലെ 10:30 ന് ജില്ലാ മിഷന്‍ ഓഫിസില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തുന്നു. തിരുനെല്ലി പഞ്ചായത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. യോഗ്യത: അക്കൗണ്ടന്റ് (ബി.കോം, ടാലി അഭികാമ്യം, മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് അറിയുന്നവര്‍ക്ക് മുന്‍ഗണന), ഓഫിസ് അസിസ്റ്റന്റ് (എസ്.എസ്.എല്‍.സി).





Leave a Reply