October 2, 2026

കുട്ടികള്‍ക്ക് സ്‌നേഹത്തണലൊരുക്കി ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്

0
Avathikala-poottivalarthal-jillathala-ulkhadanam-adm-k-m-Raju-nirvahikunnu
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ സ്‌നേഹവീട്  2018 അവധിക്കാല പോറ്റിവളര്‍ത്തല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കളക്‌ട്രേറ്റില്‍ എ.ഡി.എം കെ.എം. രാജു നിര്‍വഹിച്ചു. അവധിക്കാലത്ത് സ്വഭവനത്തിലേക്ക് പോകാന്‍ സാധിക്കാത്ത ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ കഴിഞ്ഞുവരുന്ന കുട്ടി കള്‍ക്കാണ് വീടിന്‍റെ സ്‌നേഹത്തണലൊരുക്കി പോറ്റി വളര്‍ത്തുതിനായി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കളെ കണ്ടെത്തി നല്‍കിയത്. മാതൃ പിതൃവാത്സല്യത്തിന്റെ മാധുര്യം നുകര്‍ന്ന് മധ്യവേനലവധിക്കാലം ആഘോഷമാക്കാന്‍ 8 കുട്ടികള്‍ക്കാണ് അവസരം ലഭിച്ചത്. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ പ്രജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഡാര്‍ലി ഇ
​ പോള്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷറഫ് കാവില്‍, ജയരാജന്‍ മാസ്റ്റര്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് സ്ഥാപനേതര ഓഫീസര്‍ അസ്മിത പി.എം, അഭികാമ്യപ്രവര്‍ത്തകന്‍ അഖിലേഷ് എം.വി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *