October 5, 2026

ജാഗ്രതോത്സവം ജില്ലാതല പരിശീലനം 16 മുതല്‍

0
By ന്യൂസ് വയനാട് ബ്യൂറോ
ആരോഗ്യം, ശുചിത്വം, ജലസംരക്ഷണം എന്നീ ഘടകങ്ങളെ മുന്‍നിര്‍ത്തി ജാഗ്രതോത്സവം
ജില്ലാതല പരിശീലനം ജില്ലാ ലൈബ്രറി ഹാളില്‍ ഏപ്രില്‍ 16, 17 തീയതികളില്‍ നടക്കും. ഹരിതകേരളം മിഷന്‍, കില, ശുചിത്വ മിഷന്‍ കുടുംബശ്രീ മിഷന്‍, സാക്ഷരതാ മിഷന്‍ അതോറിറ്റി, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരുടെ
സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ആരോഗ്യ, ശുചിത്വ ജലസംരക്ഷണ സന്ദേശങ്ങളും പ്രവര്‍ത്തനങ്ങളും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്
ഓരോ വാര്‍ഡ്തലത്തിലും പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാതല
ആസൂത്രണ യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സന്തോഷ് അദ്ധ്യക്ഷത
വഹിച്ചു. സാക്ഷരതാ മിഷന്‍ അസി.കോര്‍ഡിനേറ്റര്‍ പി. എന്‍. ബാബു പദ്ധതി വിശദീകരണം
നടത്തി. ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി. കെ.സുധീര്‍ കിഷന്‍,ശുചിത്വ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍മാരായ എ.കെ. രാജേഷ്, എം. പി. രാജേന്ദ്രന്‍,
സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി.കെ. പ്രദീപ് കുമാര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം
ഓഫീസര്‍മാരായ കെ.ജെ. ബിജോയ്, എസ്. ഷീന, കെ. എസ്.രാഘവന്‍, സി.എം. സുമേഷ്,
എം.ജ്യോതിബാസ്, കെ. അനൂപ്, അജികുമാര്‍ പി. എം. മഞ്ജു എന്നിവര്‍ പങ്കെടുത്തു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *