May 1, 2026

വയനാട്ടിലെ പണിയരുടെ അവസ്ഥ അഭ്രപാളിയിലൂടെ അവതരിപ്പിച്ച അനീസിന് ദേശീയ ചലച്ചിത്ര പുരസ്കാരം

0
By ന്യൂസ് വയനാട് ബ്യൂറോ
   ആന്ത്രോപോളജി വിഭാഗത്തിൽ മുട്ടിൽ പരിയാരം സ്വദേശിയായ   അനീസ് കെ മാപ്പിളയുടെ സ്ലേവ് ജനെസിസിന് കഥേതര വിഭാഗത്തില്‍ ദേശീയ ചലചിത്ര പുരസ്‌കാരം. വയനാട്ടിലെ പണിയ വിഭാഗത്തക്കുറിച്ചുള്ള ഡോക്യുമെന്ററിയാണിത്‌.
 അംഗീകാരത്തിൽ സന്തോഷമെന്ന് അനീസ് .ആദിവാസി ജനവിഭാഗങ്ങൾക്കിടയിലെ ഏറ്റവും അടിസ്ഥാന വിഭാഗമാണ് വയനാട്ടിലെ പണിയ സമുദായം .ഭൂരഹിതരും ദരിദ്രരരും  ആയ ഈ ജനത കുടിലുകൾ കെട്ടി കോളനികളായാണ് താമസം.  നിരവധി  ആരോഗ്യ- സാമൂഹ്യ പ്രശ്നങ്ങൾ നേരിടുന്ന ഇവർ എന്നും പാർശ്വവൽക്കരിക്കപ്പെട്ട് പോകുന്ന ജനവിഭാഗമാണ്. ഇവരുടെ നിലവിലെ അവസ്ഥയെ ദേശീയ ശ്രദ്ധയിൽ കൊണ്ട് വരാൻ തനിക്ക് ലഭിച്ച പുരസ്കാരം ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അനീസ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *