അവതരണ മികവിലൂടെ ശ്രദ്ധേയമായി തരിയോട് ജിഎല്‍പി സ്കൂള്‍ മികവുത്സവം.
.
കാവുംമന്ദം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി തരിയോട് ഗവ എല്‍ പി സ്കൂള്‍ സംഘടിപ്പിച്ച മികവുത്സവം അവതരണ മികവിലൂടെ ശ്രദ്ധേയമായി. ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക വത്സ പി മത്തായി അദ്ധ്യക്ഷത വഹിച്ചു.
മികവുത്സവത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷം വിദ്യാര്‍ത്ഥികള്‍ സ്വായത്തമാക്കിയ ശേഷികളുടെ അവതരണമാണ് നടന്നത്. പാഠ്യഭാഗങ്ങളിലും പാഠ്യേതര മേഖലകളിലും കുട്ടികള്‍ നേടിയ അറിവുകളുടെ പ്രകടനമാണ് മികവ് അവതരണത്തിലൂടെ പ്രകടമായത്. മലയാള കവിതകളുടെ ദൃശ്യാവിഷ്ക്കാരം, ഇംഗ്ലീഷ് -മലയാളം കവിതാ അവതരണം, ആംഗ്യപ്പാട്ട്, കഥകള്‍, കടങ്കഥകള്‍, നാടന്‍പാട്ട്, ഗണിത പദ പ്രശ്നങ്ങള്‍ തുടങ്ങിയവ മികച്ച രീതിയില്‍ അവതരിപ്പിക്കടപ്പെട്ടു. സലിം വാക്കട, സിനി അനീഷ്, മിര്‍ഷാന ജംഷിദ്, ലീന ബാബു, ഷീബ സണ്ണി, എം എ ലില്ലിക്കുട്ടി, സി സി ഷാലി, വി മുസ്തഫ, സ്മൈല, ജസീന ജംഷിദ് തുടങ്ങിയവര്‍ സംസാരിച്ചു…






Leave a Reply