കായികതാരങ്ങള്‍ക്ക് മാനന്തവാടി നഗരസഭ സ്വീകരണം നൽകി
മാനന്തവാടി ∙ ദേശീയ ചാമ്പ്യന്‍മാരായ കേരള വുമണ്‍ അണ്ടര്‍ 23 ക്രിക്കറ്റ്
ടീം ക്യാപ്റ്റൻ മാനന്തവാടി സ്വദേശിനി സജ്നാ സജീവൻ, ടീം അംഗങ്ങളായ
മിന്നുമണി, ദൃശ്യ, പവര്‍ലിഫ്റ്റിംഗില്‍ ഏഷ്യന്‍ വെങ്കല മെഡല്‍ ജേതാവ്
എം.എസ്.അമര്‍ത്യ, നാഷണല്‍ സിവില്‍ സര്‍വ്വീസ് കായികമേളയില്‍ ഗുസ്തിയില്‍
വെങ്കലമെഡല്‍ ജേതാവായ കെ.എ. സിറാജ്, കേരള വുമണ്‍ ക്രിക്കറ്റ് ടീം
സഹപരിശീലകന്‍ ജസ്റ്റിന്‍ ഫെര്‍ണാണ്ടസ് എന്നിവരെ നഗരസഭയുടെ നേതൃത്വത്തിൽ
ആദരിച്ചു. ആദ്യമായാണ് കേരള വനിതാ ക്രിക്കറ്റ് ടീം ദേശീയതലത്തില്‍
ബിസിസിഐയുടെ അഖിലേന്ത്യ ടൂര്‍ണമെന്‍റില്‍ ചാമ്പ്യന്‍മാരാകുന്നത്.
മാനന്തവാടി നഗരസഭ ക്ഷേമകാര്യ സ്ഥിരം കമ്മിറ്റി അധ്യക്ഷ ശാരദാ
സജീവന്‍റെയും മാനന്തവാടിയിലെ ഓട്ടോ തൊഴിലാളികളായ സജീവന്‍റെയും മകളാണ്
സജ്ന. വയനാടിന്‍റെ അഭിമാനമുയർത്തിയ ക്രിക്കറ്റ് താരങ്ങൾക്ക് ഏവേശകരമായ
സ്വീകരണമാണ് നൽകിയത്. മാനന്തവാടി ജിയുപി സ്കൂൾ പരിസരത്ത് നിന്ന്
ആരംഭിച്ച ഘോഷയാത്ര ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. വാദ്യമേളങ്ങളുടെ
അകമ്പടിയോടെ താരങ്ങളെ തുറന്ന വാഹനത്തിൽ ആനയിച്ചു. സബ് കലക്ടര്‍
എന്‍.എസ്.കെ. ഉമേഷ്, ഡിവൈഎസ്പി കെ.എം. ദേവസ്യ, നഗരസഭാ ഉപാധ്യക്ഷ പ്രദീപ
ശശി, സ്ഥിരം സമിതി അധ്യക്ഷരായ പി.ടി. ബിജു, കടവത്ത് മുഹമ്മദ്, വർഗീസ്
ജോർജ്, ശാരദാ സജീവൻ, ലില്ലി കുര്യൻ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പ്രീതാ രാമൻ, പി.വി. ജോർജ്, എൻ.കെ. വർഗീസ്, പി.വി. സഹദേവൻ, ഇ.ജെ. ബാബു,
പി.വി.എസ്. മൂസ, കണ്ണൻ കണിയാരം, ഇ.എം. ശ്രീധരൻ, കെ.എം. വർക്കി, പി.ജി.
മുരളീധരൻ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply