കുട്ടികൾക്കും ഹെൽമറ്റ് വാങ്ങി നൽകിയ വീട്ടമ്മക്ക് പൊലീസിന്റെ ആദരം
മാനന്തവാടി ∙ ഇരു ചക്ര വാഹനം ഒാടിക്കുന്നവർ പോലും ഹെൽമറ്റ്
ധരിക്കുന്നതിന് വൈമനസ്യം കാണിക്കുന്നതിനിടെ സ്കൂട്ടറിൽ സഞ്ചരിക്കുന്ന
കുട്ടികൾക്ക് കൂടി ഹെൽമറ്റ് നിർബന്ധമാക്കിയ വീട്ടമ്മക്ക് ട്രാഫിക്
പൊലീസിന്റെ ആദരം. മാനന്തവാടിയിൽ ബ്യൂട്ടി പാർലർ നടത്തുന്ന തോണിച്ചാലിൽ
താമസിക്കുന്ന സിമി ഫ്രാൻസിസിനെയാണ് ട്രാഫിക് എസ്ഐ വി.ബി. വർഗീസ് ഉപഹാരം
നൽകി ആദരിച്ചത്. 10 വയസുകാരി ഇവാന മരിയ മാത്യു, അഞ്ച് വയസുകാരൻ ജെഫ്രി
ടി. മാത്യു എന്നിവരാണ് അമ്മയോടൊപ്പം സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ച്
സഞ്ചരിക്കാറ്. ഹെൽമറ്റ് നൽകുന്ന സുരക്ഷ തനിക്ക് മാത്രമല്ല മക്കൾക്കും
വേണമെന്ന ചിന്തയിൽ നിന്നാണ് കോഴിക്കോട് പോയി മക്കൾക്കും ഹെൽമെറ്റ്
വാങ്ങിയതെന്ന് സിമി ഫ്രാൻസിസ് പറഞ്ഞു





Leave a Reply