ലോംഗ് മാർച്ച് അല്പസമയത്തിനകം: പിന്തുണയുമായി കെ.എസ്.യുവും.
നിലമ്പൂർ_ നഞ്ചൻ ഗോഡ് പാത അട്ടിമറിക്കാൻ ഉള്ള നീക്കത്തിനെതിരെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ നടത്തുന്ന സമരത്തിന് പൂർണ്ണ പിന്തുണ: കെ എസ് യു
കൽപ്പറ്റ: മൈസൂർ തലശ്ശേരി റെയിൽ പാതയുടെ പേരിൽ നിലമ്പൂർ -_നഞ്ചൻഗോഡ് റെയിൽവേ അട്ടിമറിക്കാനുള്ള സർക്കാർ തീരുമാനം വയനാട് ജനതയോടുള്ള വെല്ലുവിളിയാണെന് കെ.എസ്.യു ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ സമയത്ത് ഈ പദ്ധതിയുടെ ഡി പി ആർ തയ്യാറാക്കുന്നതിന് ആവശ്യമായ 8 കോടി രൂപയിൽ 5 കോടി വകയിരുത്തിയിരുന്നു .എന്നാൽ തുടർന്ന് വന്ന സർക്കാർ അത് 8 കോടി ആയി ഉയർത്തി എങ്കിലും അതിൽ 2 കോടി രൂപ പോലും കൊടുക്കാതെ ഡി എം. ആർ. സി. യെ പറ്റിച്ചു.. കര്ണാടകയെ പഴി ചാരി ഈ റെയിൽവേ പാത ഇല്ലാതെ ആക്കാൻ ആണ് സർക്കാർ ശ്രമം നടക്കുന്നത് എന്നത് ഇതിൽ നിന്നും വ്യക്തം ആണ്.
. ടണൽ വഴി ആണെങ്കിൽ കർണാടകം അനുമതി നൽകാൻ തയാറാണ് എന്ന് കാണിച്ചു നൽകിയ കത്ത് മറച്ചു വെച്ചാണ് കേരള സർക്കാർ ഈ പാത അട്ടിമറിക്കുന്നത്. ഈ സാഹചര്യത്തിൽ നിലംബുർ_നഞ്ജൻഗോഡ് പാത അട്ടിമറിക്ക് എതിരെ ആക്ഷൻ കമ്മിറ്റി നടത്തുന്ന ലോങ് മാർച്ചിന് കെ എസ് യു പൂർണ്ണ പിന്തുണ അറിയിച്ചു..
സർക്കാരിന്റെ മനോഭാവം മാറ്റണം എന്നും അനുവദിച്ച പണം ഉടൻ തന്നെ ഡി എം ആർ സിക്ക് കൈമാറണം എന്നും തലശ്ശേരി മൈസൂർ പാതയ്ക്കു വേണ്ടി ഈ പാത അട്ടിമറിക്കാനുള്ള സർക്കാർ ശ്രമം ഉപേക്ഷിക്കണമെന്നും കെ എസ് യു ആവശ്യപ്പെട്ടു .
കെ എസ് യു ജില്ലാ പ്രസിഡന്റ് അമൽജോയി നിഖിൽ തോമസ് അമൽ പങ്കജക്ഷൻ സി ഷൈജിത്ത് സുഷോബ് ചെറുകുമ്പം യുനസ് അലി എന്നിവർ സംസാരിച്ചു





Leave a Reply