July 14, 2026

കത്വ കൊലപാതകം, പ്രതിഷേധ വലയം തീര്‍ത്ത് യുവജന കൂട്ടായ്മ.

0
IMG-20180416-WA0077
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: ജമ്മുവിലെ കത്വവയില്‍ ആസിഫയെന്ന എട്ട് വയസുകാരിയുടെ ദാരുണമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തരിയോട് യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍  പ്രതിഷേധ വലയം സംഘടിപ്പിച്ചു. ഷമീം പാറക്കണ്ടി, അനീഷ് പൂരത്തറ, ജിജോ പൊടിമറ്റം, പ്രജില്‍, കെ നാസര്‍, ഷാജി ചക്കാല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ലോകത്തിന് മുന്നില്‍ രാജ്യത്തിന് തന്നെ നാണക്കേടായ ഈ സംഭവത്തില്‍ രാജ്യമാകെ ഉയര്‍ന്ന് വരുന്ന പ്രതിഷേധങ്ങള്‍ക്കൊപ്പം കാവുംമന്ദത്ത് നടന്ന  
പ്രകടനത്തിലും പ്രതിഷേധ വലയത്തിലും തരിയോട് പഞ്ചായത്തിലെ എല്ലാ യുവജന സംഘടനാ പ്രതിനിധികളും പങ്കാളികളായി. യൂത്ത് ലീഗ്, ഡി വൈ എഫ് ഐ, യൂത്ത് കോണ്‍ഗ്രസ്, എ ഐ വൈ എഫ്, വ്യാപാരി യൂത്ത്, ഡ്രൈവേഴ്സ് യൂണിയന്‍ തുടങ്ങിയ സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ കെ റജ്‌ലാസ്, ബഷീര്‍ പുള്ളാട്ട്, പി നാസര്‍, അഭിജിത്, നൈജു തോമസ്, എം പി ഹഫീസലി, കെ എ ഖാലിദ്, പി എ സുനീര്‍, അജയ് ജോസഫ്, സുഭാഷ് കൃഷ്ണ, എം അബു തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *