May 18, 2024

കുടുംബശ്രീ താലൂക്ക് തല കലോത്സവം അരങ്ങ്-2018ന് നാളെ തുടക്കം

0
കല്‍പ്പറ്റ: കുടുംബശ്രീ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള അരങ്ങ്-2018 താലൂക്ക്തല കലോത്സവത്തിന് നാളെ തുടക്കമാകും. വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലുക്കുകളിലെ വിവിധ ഇടങ്ങളിലായി സ്റ്റേജ് – സ്റ്റേജിതര വിഭാഗങ്ങളിലായി 29 ഇനങ്ങളിലാണ് കലാ മത്സരങ്ങള്‍ നടത്തുന്നത്. ജൂനിയര്‍ – സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. എ.ഡി.എസ് മത്സരങ്ങളിലെ വിജയികളെ സി.ഡി.എസ് തലത്തിലേക്കും തുടര്‍ന്ന് യഥാക്രമം താലൂക്ക്, ജില്ല, സംസ്ഥാന തലങ്ങളിലേക്ക് തിരഞ്ഞെടുക്കും.  വൈത്തിരി, മാനന്തവാടി താലൂക്ക് കലോത്സവം 23 നും സുല്‍ത്താന്‍ ബത്തേരി താലൂക്ക് കലോത്സവം 24 നുമാണ് നടത്തുന്നത്.ജില്ലയിലെ 26 സി.ഡി.എസുകളിലും നടത്തിയ കലോത്സവത്തിലെ വിജയികളാണ് താലൂക്ക് തല മത്സരങ്ങളില്‍ മാറ്റുരക്കുന്നത്.
വൈത്തിരി താലൂക്ക് തല മത്സരങ്ങള്‍ തിങ്കളാഴ്ച്ച (23.4.18) കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്യും. മാനന്തവാടി താലൂക്ക് തല മത്സരങ്ങള്‍ തിങ്കളാഴ്ച്ച (23.4.18) എടവക ഗ്രാമപഞ്ചായത്ത് ഹാള്‍, പള്ളിയ്ക്കല്‍ എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലായി നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. സുല്‍ത്താന്‍ ബത്തേരി താലൂക്ക് തല മത്സരങ്ങള്‍ ചൊവ്വാഴ്ച്ച (24.4.18) അമ്പലവയല്‍ ഗവമെന്റ് ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി  ഉദ്ഘാടനം ചെയ്യും.  
താലൂക്ക് തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവരെയാണ്  ജില്ലാ തല മത്സരത്തിലേക്ക് പരിഗണിക്കുന്നത്. ജില്ലാ കലോത്സവം 26, 27 തിയതികളില്‍ ബത്തേരി നഗരസഭാ ടൗണ്‍ഹാളിലും മില്‍ക്‌സൊസൈറ്റി ഹാളിലുമായി നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *