August 9, 2026

ആദിവാസി പുനരധിവാസം: ഭൂമി വില്‍ക്കാന്‍ തയ്യാറുളള ഭൂഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭൂരഹിത കുടുംബങ്ങള്‍ക്ക് വിതരണം
ചെയ്യുന്നതിന് ഭൂമി വില്‍ക്കാന്‍ തയ്യാറുള്ള ഭൂ ഉടമകളില്‍ നിന്ന് ആദിവാസി
പുനരധിവാസ മിഷന്‍ (റ്റി.ആര്‍.ഡി.എം) അപേക്ഷ ക്ഷണിച്ചു. ഉടമസ്ഥര്‍ തങ്ങളുടെ
ഉടമസ്ഥതയിലുള്ള വാസയോഗ്യമായ (കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി
സൗകര്യം) യാതൊരു നിയമകുരുക്കുകളിലും ഉള്‍പ്പെടാത്ത, ബാധ്യതകളില്ലാത്ത ഭൂമി
വില്‍ക്കാന്‍ തയ്യാറാണെന്ന സാക്ഷ്യപ്പത്രം ഉള്‍പ്പെടുത്തി അപേക്ഷ ജില്ലാ കളക്ടര്‍ക്ക്
സമര്‍പ്പിക്കണം. കുറഞ്ഞത് ഒരേക്കര്‍ ഭൂമിയുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്ഥല ഉടമകള്‍
സമര്‍പ്പിക്കുന്ന ഓഫറുകളോടൊപ്പം ആധാരത്തിന്റെ പകര്‍പ്പ്, അടിയാധാരം, ഭൂമിയുടെ
സ്‌കെച്ച്, ഉമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, തപ്പേര്‍ അക്കൗ്, 15 വര്‍ഷത്തെ കുടിക്കട
സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, ജില്ലാ
ഗവ.പ്ലീഡറില്‍ നിന്നുള്ള ലീഗല്‍ സ്‌ക്രൂട്ടണി സര്‍ട്ടിഫിക്കറ്റ്, ഒരു സെന്റിന്
പ്രതീക്ഷിക്കുന്ന വില, മുഴുവന്‍ വസ്തുവിന് പ്രതീക്ഷിക്കുന്ന വില, വസ്തു
വില്‍ക്കുന്നതിനുള്ള സമ്മതപത്രം എന്നിവ ഉള്ളടക്കം ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍
കളക്‌ട്രേറ്റ്, ഐ.റ്റി.ഡി.പി. ഓഫീസ്, മാനന്തവാടി, സു.ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ്
ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷ മെയ് 15 നകം കളക്‌ട്രേറ്റില്‍ നല്‍കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *