ജാഗ്രതോത്സവം ബ്ലോക്ക്തല പരിശീലനം നടത്തി
ജാഗ്രതോത്സവം 2018 ന്റെ ബ്ലോക്ക്തല ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം
ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്
പഞ്ചായത്ത്തല ഉദ്ഘാടനം വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വാസുദേവന്‍
നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയാമുരളി അദ്ധ്യക്ഷത
വഹിച്ചു. ബി.ഡി.ഒ. ഇന്‍ ചാര്‍ജ്ജ് എ.കരീം സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത്
മെമ്പര്‍ എ.കെ.കുമാരന്‍, നസീറ ഇസ്മയില്‍, രേഖ, എ.ഡി.സി. ജനറല്‍ മജീദ്,
ഡോ.നിമ്മി എന്നിവര്‍ സംസാരിച്ചു. കല്‍പ്പറ്റ ബ്ലോക്കില്‍ നടന്ന ജാഗ്രതോത്സവം കല്‍പ്പറ്റ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു.
ഹരിതകേരളമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുധീര്‍ കിഷന്‍ അദ്ധ്യക്ഷത വഹിച്ചു.
പനമരംബ്ലോക്ക് പഞ്ചായത്ത് ജാഗ്രതോത്സവം പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍
ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞായിഷ
അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് ജാഗ്രതോത്സവം ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് പ്രീതാരാമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. പൈലി
അദ്ധ്യക്ഷതവഹിച്ചു. ഹരിത കേരളം മിഷന്‍, ആരോഗ്യവകുപ്പ്, സാക്ഷരതാമിഷന്‍,
കുടുംബശ്രീമിഷന്‍, തദ്ദേശസ്വയംഭരണവകുപ്പ് എന്നിവയുടെ സംയുക്ത
ആഭിമുഖ്യത്തിലാണ് പരിശീലനം.






Leave a Reply