May 18, 2024

ബാണാസുരയിൽ 28-ന് കോമഡി ഉത്സവം.

0
Img 20180424 Wa0044
ബാണാസുര പുഷ്പോത്സവത്തിൽ 28-ന് ത്രീമാൻ ഷോ

   കൽപ്പറ്റ: കെ.എസ്.ഇ.ബി. ഹൈഡൽ ടൂറിസം വകുപ്പും ചീർക്കുഴി നഴ്സറിയും ചേർന്ന് ബാണാസുര സാഗർ ഡാമിൽ നടത്തുന്ന പുഷ്പോത്സവത്തിന്റെ ഭാഗമായി 28-ന്  ഫ്ലവേഴ്സ് ചാനൽ കോമഡി ഉത്സവം പരിപാടിയിലെ കോമഡി താരങ്ങൾ അണിനിരക്കുന്ന ത്രീ മാൻ ഷോ നടക്കും. പുതുതലമുറയുടെ ഹരമായി മാറിയ കോമഡി താരങ്ങളായ സൂരജ്, ജെയിംസ്,  വിജിത്ത് എന്നിവരാണ് ബാണാസുരയിൽ ത്രീ മാൻ ഷോക്ക് എത്തുന്നത്. 
     ഏപ്രിൽ ഒന്നിന് ആരംഭിച്ച പുഷ്പോത്സവത്തിന്റെ ഭാഗമായി ദിവസേന വൈകുന്നേരം  വിവിധ കലാപരിപാടികൾ നടന്നുവരുന്നുണ്ട്. ഡാമിന് സമീപത്തെ മൂന്ന് ഏക്കർ സ്ഥലത്ത് പുഷ്പ നഗരി ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറ് കണക്കിന് വിനോദ്ദസഞ്ചാരികൾ ദിവസേന എത്തുന്ന ബാണാസുരയിൽ ഇതാദ്യമായാണ്  പുഷ്പോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. വരും വർഷങ്ങളിൽ  തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമാക്കി ബാണാസുരയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഹൈഡൽ ടൂറിസം പദ്ധതിക്ക് പിന്നാലെ പുഷ്പോത്സവവും ഈ വർഷം മുതൽ ആരംഭിച്ചത്. മെയ് 31 വരെയുള്ള രണ്ട് മാസം കൊണ്ട് ഒരു ലക്ഷത്തിലധികം സഞ്ചാരികളെയാണ് ബാണാസുരയിൽ പ്രതീക്ഷിക്കുന്നതെന്ന്  സംഘാടകർ പറഞ്ഞു.മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഇതുവരെ സാമ്പത്തിക മാന്ദ്യം കാരണം സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നെങ്കിലും ഏപ്രിൽ മാസത്തിൽ ഇവിടെയെത്തിയവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഡാമിലെ ബോട്ടിംഗും കുതിര സവാരിയും സഞ്ചാരികൾക്ക് ഏറെ പ്രിയമാകുന്നുണ്ട്. വിവിധ വർണ്ണങ്ങളിലും ഇനങ്ങളിലും പ്പെട്ട  ഓർക്കിഡുകൾ, ഡാലിയ, റോസാ പൂക്കൾ, ചെണ്ട് മല്ലി തോട്ടം തുടങ്ങിയവ സ്ഥിര സംവിധാനത്തോടെയാണ് ബാണാസുരയിൽ ഒരുക്കിയിട്ടുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *