May 30, 2026

മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പളളിയിൽ ഒാർമ്മപ്പെരുന്നാളും വാർഷികവും നടത്തി

0
mty-chruch-24
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പളളിയിൽ മാർ ഗീവർഗീസ്
സഹദായുടെ ഒാർമ്മപ്പെരുന്നാളും ഭക്തസംഘടനകളുടെ വാർഷികവും നടത്തി.
മൂന്നിൻമേൽ കുർബാന, പ്രദക്ഷിണം, വചനപ്രഘോഷണം, നേർച്ച സദ്യ എന്നിവ നടന്നു.ഭക്തസംഘടനകളുടെ സംയുക്ത വാർഷികം  എംജെഎസ്എസ്എ ഭദ്രാസന വൈസ് പ്രസിഡന്റ്
ഫാ. ഷിബു കുറ്റിപറിച്ചേൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മത്തായിക്കുഞ്ഞ്
ചാത്തനാട്ടുകുടി അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക് ഇൻസ്പെക്ടർ ജോൺ ബേബി, ഫാ.സിനു ചാക്കോ, ഫാ. ജോർജ് നെടുന്തളളിൽ, വി.സി. ജോസ്, കെ.എസ്. സാലു, ബിനീഷ്
പടിക്കാട്ട്, കെ.എം. സജി, കെ.എം. ഷിനോജ്, ധനുഷ് പോൾ, ഷിജോ സണ്ണി, അന്നമ്മ
കുറ്റിത്തോട്ടത്തിൽ, എബിൻ പി. ഏലിയാസ് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *