വയനാട് ബുള്ളറ്റ് ക്ലബ്ബ് കാഡ് മണ്ഡു യാത്ര സംഘടിപ്പിക്കുന്നു.
വയനാട് ബുള്ളറ്റ് ക്ലബ്ബ് സാഹസിക യാത്ര സംഘടിപ്പിച്ചു .ഗുണ്ടൽപേട്ട്, മസിനഗുഡി, ഊട്ടി, മേട്ടുപാളയം,കാരമട, എന്നീ സ്ഥല'ങ്ങലിലൂടെ 500 കിലോമീറ്റർ ഏപ്രിൽ 21ന് രാവിലെ സഞ്ചരിച്ച് ഏപ്രിൽ 22 ന് വൈകിട്ട് തിരിച്ച് മാനന്തവാടിയിൽ തിരിച്ചെത്തുന്ന രീതിയിലായിരുന്നു യാത്ര.21 ന് രാവിലെ ഡോ: രമേഷ് ഫ്ലാഗ് ഓഫ് ചെയ്ത് യാത്ര തുടങ്ങി. ക്ലബ്ബ് പ്രസിഡന്റ് ഷിബി നെല്ലിച്ചുവട്ടിൽ അധ്യക്ഷത വഹിച്ചു .. യാത്രയിൽ ടീമിന് നേത്രത്വം നൽകിയത് ടീം ക്യാപ്റ്റൻ പ്രതീപ് ക്ലാസ്സിക്ക് ആയിരുന്നു .മഴയും വെയിലും ആസ്വദിച്ച് യാത്ര എറെ ആനന്ദകരമായിരുന്നെന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തി. യാത്രികരെ അനുഗമിച്ച് ഫസ്റ്റയ്ഡ് കിറ്റ്കൾ, സ്പെയർ പാർട്സ് കൾ, വൈദ്യസഹായ വിദഗ്ധർ അടങ്ങിയ വാഹനം അനുഗമിച്ചിരുന്നു.അടുത്ത ബൈക്ക് റൈഡ് ഹിമാചൽ, കാഡ്മണ്ടു എന്ന സ്ഥലത്തേക്കാണ്.. സാഹസിക യാത്രയ്ക്ക് താത്പര്യമുള്ളവർ, യാത്രയെ സ്നേഹിക്കുന്നവർ അടുത്ത യാത്രയ്ക്ക് പങ്കെടുക്കാൻ പേര് മുൻകൂട്ടി രജിസ്ട്രേഷൻ ചെയ്യാൻ ക്ലബ്ബ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.







Leave a Reply