August 9, 2026

മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക മലമ്പനി ദിനം ആചരിച്ചു

0
malanmpany-meppady-1
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക മലമ്പനി ദിനം ആചരിച്ചു.   മേപ്പാടിയില്‍ നടത്തിയ ബഹുജന റാലി മേപ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചന്ദ്രശേഖരന്‍ തമ്പി ഫ്‌ളാഗ് ഓഫ് ചെയ്തു.  റാലിയില്‍ ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  തുടര്‍ന്ന് നടന്ന ആരോഗ്യ ബോധവല്‍കരണ സെമിനാറില്‍  സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സഫീന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.വി.ജിജിത്ത്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ സന്ധ്യ എന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *