അമ്പലവയൽ ജി.വി.എച്ച്.എസ്.എസിൽ വീണ്ടും തേനീച്ച കൂടുകൾ നശിപ്പിച്ചു.: അധ്യാപകരാണ് നശിപ്പിച്ചതെന്ന് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി.
ബത്തേരി: അമ്പലവയൽ ജി.വി.എച്ച്.എസ്.എസിൽ വീണ്ടും തേനീച്ച കൂടുകൾ നശിപ്പിച്ചു.: അധ്യാപകരാണ് നശിപ്പിച്ചതെന്ന് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി .സ്കൂളിലെ പ്രകൃതി സൗഹൃദ പദ്ധതിയുടെ ഭാഗമായി 2017- ജൂണിൽ അധ്യാപകർ നേതൃത്വം കൊടുത്ത് സ്കൂൾ മുറ്റത്ത് സ്ഥാപിച്ച നൂറ് കൂടുകൾ മുമ്പ് നശിപ്പിക്കപ്പെട്ടിരുന്നു.ഇതേ തുടർന്ന് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഒലി അംജോതയുടെ നേതൃത്വത്തിൽ വീണ്ടും സ്ഥാപിച്ച നാല്പതോളം തേനീച്ച കൂടുകളാണ് നശിപ്പിക്കപ്പെട്ടത്. 35 ചെറുതേനീച്ച കൂടുകളും അഞ്ച് ത്തൊടിയൻ തേനീച്ച കൂടുകളുമാണ് നശിപ്പിക്കപ്പെട്ടത്. സംഭവത്തിന് പിന്നിൽ സ്കൂളിലെ ചില അധ്യാപകരാണന്ന് ഒലി അംജോത ആരോപിച്ചു. തേനീച്ചകളിലെ അപൂർവ്വയിനമായ ബ്ലൂ ബുൾ ബുൾ, ഞൊടിയൻ, അഞ്ച് വ്യത്യസ്ത നിറത്തിലുള്ള കോൽ തേനീച്ച എന്നിവയെല്ലാം നശിപ്പിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. സ്വന്തം പണം മുടക്കിയാണ് തേനീച്ച കൂടുകളത്രയും സ്ഥാപിച്ചത്. പരമ്പരാഗതമായി തേനീച്ച കൃഷിയിൽ ഏർപ്പെട്ടവരാണ് ഈ വിദ്യാർത്ഥിനിയുടെ കുടുംബം. സ്കൂളിൽ മറ്റ് വിദ്യാർത്ഥികൾക്ക് പരിശീലനവും നൽകുന്നുണ്ട്. ഒലിയുടെ മികവ് പരിഗണിച്ച് ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തിരുന്നു.
സ്കൂളിലെ തേനീച്ച കൃഷി ഡോക്യുമെന്ററിയാക്കാൻ ഹരിത വിദ്യാലയം പരിപാടിയുടെ സംഘാടകർ മുമ്പ് സ്കൂളിൽ എത്തിയിരുന്നു. ഈ സമയം ടി.വി.യിൽ മുഖം കാണിക്കാൻ അവസരം ലഭിക്കാത്ത ഒരു വിദ്യാർത്ഥി ഇതേ വിദ്യാലയത്തിലെ ഒരു അധ്യാപികയുടെ സഹോദരന്റെ മകളാണ്. തേനീച്ചയുമായി ഇണങ്ങാത്തതിനാലാണ് ആ വിദ്യാർത്ഥിക്ക് അവസരം നഷ്ടമായതും പകരം ഒലി അംജോത പരിപാടി അവതരിപ്പിച്ചതും. ഇതിന് ശേഷം ചില അധ്യാപകർ തന്നോട് മോശമായി പെരുമാറുകയും ഭീഷണി പ്പെടുത്തുകയും തേനീച്ച കൂടുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ അമ്പലവയൽ പോലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് തുടർ നടപടിയുണ്ടായില്ല. ഇതിനിടെയാണ് ഇപ്പോൾ രണ്ടാമത് സ്ഥാപിച്ച കൂടുകളും നശിപ്പിക്കപ്പെട്ടത്.





Leave a Reply