May 19, 2024

അമ്പലവയൽ സ്കൂൾ മുറ്റത്ത് തേനീച്ച കൂടുകൾ നശിപ്പിച്ച അധ്യാപകർക്കെതിരെ നടപടി വേണമെന്ന് വിദ്യാർത്ഥിനിയുടെ മാതാവ്.

0
Img 20180427 Wa0018
അമ്പലവയൽ സ്കൂൾ മുറ്റത്ത് തേനീച്ച കൂടുകൾ നശിപ്പിച്ച അധ്യാപകർക്കെതിരെ നടപടി വേണമെന്ന്  വിദ്യാർത്ഥിനി ഒലി അംജോതയുടെ മാതാവ്  അമിയ താജ്  കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. അമ്പലവയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ തന്റെ മകൾ കഴിഞ്ഞ അധ്യായന വർഷത്തിൽ ആദ്യം മുതൽ സ്കൂളധികൃതരുടെ സമ്മതത്തോടെയും  പ്രോത്സാഹനത്തോടെയും ആരംഭിച്ച  തേനീച്ച കൃഷിയും പരിശീലനവും മാതൃകയാണന്ന് പല മേഖലകളിൽ നിന്നും അഭിപ്രായമുയർന്നിരുന്നു. ഇതിനിടെയാണ് ദൂരദർശന്റെ ഹരിത വിദ്യാലയം പരിപാടിയുമായി ബന്ധപ്പെട്ട് വിവാദം തുടങ്ങുന്നത്. സ്കൂളിലെ ഒരു അധ്യാപികയുടെ സഹോദരന്റെ മകൾ ടി.വി. പരിപാടിയിൽ ഒരുങ്ങിയെങ്കിലും തേനീച്ചയമായുള്ള  പരിചയ കുറവുമൂലം പരിപാടിയിൽ മുഖം കാണിക്കാൻ കഴിഞ്ഞില്ല. ഇതിലുള്ള വ്യക്തി വൈരാഗ്യം മൂലം തേനീച്ചകളെയും കൂടും സ്കൂൾ മുറ്റത്ത് നിന്ന് കെട്ടുകെട്ടിക്കുമെന്ന് ചില അധ്യാപകർ ഭീഷണി മുഴക്കിയിരുന്നുവെന്ന് വിദ്യാർത്ഥിനിയായ ഒലി അംജോത പറഞ്ഞു. തന്നോടുള്ള വൈരാഗ്യം മിണ്ടാപ്രാണികളോട് ചെയ്തതെന്തിനാ ണന്ന് ഒലി ചോദിക്കുന്നു. തന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കാനും ശ്രമം നടന്നുവെന്നും വിദ്യാർത്ഥിനി പറഞ്ഞു. 

തേനീച്ച പെട്ടികൾ നശിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി ,കൃഷി വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ,മാനന്തവാടി ഡി.വൈ.എസ്.പി. തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് അമിയ താജ് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *