May 13, 2024

എസ്.ഡി.പി.ഐ കല്‍പ്പറ്റ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു

0
04 3
കല്‍പ്പറ്റ:കല്‍പ്പറ്റ സ്‌പേയ്‌സ് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന മണ്ഡലം പ്രതിനിധി സമ്മേളനം എസ്.ഡി.പി.ഐ വയനാട് ജില്ലാ പ്രസിഡന്റ് പി.ആര്‍.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.വരുന്ന മൂന്നു വര്‍ഷത്തേക്കുള്ള പ്രതിനിധികളേയാണ് സമ്മേളനത്തില്‍ തെരഞ്ഞെടുത്തത്.മണ്ഡലം പ്രസിഡന്റായി സുബൈര്‍ കല്‍പ്പറ്റയേയും വൈസ് പ്രസിഡന്റായി കരീം മുട്ടിലിനേയും,സെക്രട്ടറിയായി ആര്‍.കെ.ഷമീറിനേയും,ജോ.സെക്രട്ടറി ടി.പി.നൗഷിര്‍നേയും,ട്രഷററായി സി.എച്ച്.നാസര്‍ റിപ്പണ്‍,കമ്മിറ്റി അംഗങ്ങളായി കെ.എസ്.മുഹമ്മദാലി മേപ്പാടി,റഫീഖ് ഭട്ടിനെയും തെരഞ്ഞെടുത്തു.ഉസ്മാന്‍ കുണ്ടാല,കുഞ്ഞബ്ദുള്ള മാനന്തവാടി,അഡ്വ.അയ്യൂബ്,എന്‍.ഹംസ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.വയനാട് ജില്ലാ മെഡിക്കല്‍ കോളേജ് ദ്രുതകാല അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണം.കേരളം ഭരിക്കുന്നത് ഏത് സര്‍ക്കാരുകളാണെങ്കിലും വയനാടിന്റെ ആതുര സേവനത്തിലും,സഞ്ചാര സ്വാതന്ത്ര്യത്തിലും കാണിക്കുന്ന ചിറ്റമ്മ നയം അവസാനിപ്പിക്കണം.നഞ്ചന്‍കോഡ് റെയില്‍വേയും രാത്രിയാത്രാ നിരോധനവും,ചുരം ബദല്‍റോഡ് ഇല്ലായ്മയൊക്കെ വയനാടിന്റെ വികസനത്തിന്റെ പിറകോട്ടടിപ്പിക്കുമ്പോള്‍ വയനാടിന്റെ വികസനത്തിന് വേണ്ടിയുള്ള പാക്കേജുകളൊന്നും നടത്താതെ വയനാട് എം.പി.യും മറ്റ് ജനപ്രതിനിധികളും പൊതു ജനങ്ങളെ വെറും വോട്ട്‌ ബാങ്കാക്കി മാത്രം ഉപയോഗിക്കുന്നു.അടിക്കടിയുളള പ്രസ്താവനകളില്‍ മാത്രം വിശ്വാസമില്ലെന്നും എസ്.ഡി.പി.ഐ.തുടങ്ങിവച്ച മെഡിക്കല്‍ കോളേജ് സമരം പൂര്‍വ്വാധികം ശക്തിയോട്കൂടി മെഡിക്കല്‍ കോളേജ് പൂര്‍ത്തിയാക്കുംവരെ തെരുവിലിറങ്ങാനും മുഴുവന്‍ ജനങ്ങളോടും പ്രസ്താവനയിലൂടെ അവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *