June 20, 2026

ദേശീയറോഡ് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് മോക് ചെക്കിംഗ് നടത്തി

0
01-14
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: ദേശീയറോഡ് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച മോക് ചെക്കിംഗിൽ മുണ്ടേരി  വിഎച്ച്എസ്എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പങ്കാളികളായി. എസ്.പി.സി വിദ്യാർത്ഥികൾ വിവിധ ഗ്രൂപ്പുകളായി പുതിയ ബസ് സ്റ്റാന്റ്, ട്രാഫിക് ജംഗ്ഷൻ, കൈനാട്ടി ബൈപാസ് ജംഗ്ഷൻ ,കൽപറ്റ  ടൗൺ എന്നിവിടങ്ങളിൽ വാഹനപരിശോധന നടത്തി. ഹെൽമറ്റ് ധരിക്കാത്തവരേയും സീറ്റ് ബൽറ്റ് ധരിക്കാതെ വന്നവരേയും പിടികൂടി  റോഡ് നീയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞ് മനസ്സിലാക്കി.എസ്.പി.സി.വിദ്യാർത്ഥികൾക്കും ഇത് നല്ലൊരു അനുഭവമാണ് ഉണ്ടാക്കിയെതെന്ന് ആർ ടി ഒ വി.സജിത്ത് പറഞ്ഞു. ജോ.  ആർ ടി ഒ സി.വി.എം ഷറീഫ്, എ വി ഐമാരായ കെ. വിനീഷ്, എസ്.പി.ബിജുമോൻ, എ.എസ്.വിനോദ്, ടി.പി.യൂസഫ്, പി.ആർ.മനു, എ എം വി ഐമാരായ സി.എ.ബേബി, എം.കെ.സുനിൽ, എസ്.പി.അനൂപ്, എസ്.പി.മുരുകേഷ്, വിജോവി ഐസക് ,ജിവിഎച്ച്എസ്എസ് അധ്യാപകൻ സജി  ആന്റോ എന്നിവർ  വിവിധ സ്ഥലങ്ങളിൽ ചെക്കിംഗിന് വിദ്യാർത്ഥികളെ സഹായിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *