May 1, 2026

നേത്ര പരിശോധന ക്യാമ്പും രക്തഗ്രൂപ്പ് നിർണ്ണയവും സംഘടിപ്പിച്ചു.

0
IMG-20180430-WA0009
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി: മാനന്തവാടി നഗരസഭയും പരിയാരംകുന്ന് ഡിവിഷൻ വികസന സമിതിയും എടപ്പാൾ റെയ്ഹാൻ ഓപ്പ്റ്റോമെറ്ററി കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കണിയാരം ടി.ടി.ഐയിൽ വെച്ച് നേത്രപരിശോധന ക്യാമ്പും രക്തഗ്രൂപ്പ് നിർണ്ണയവും സംഘടിപ്പിച്ചു. ക്യാമ്പിൽ 300 ഓളം പേർ പങ്കെടുത്തു. ക്യാമ്പ് മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ പ്രതിഭ ശശി ഉദ്ഘാടനം ചെയ്തു. രക്ത ഗ്രൂപ്പ് നിർണ്ണയം നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ടി.ബിജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡിവിഷൻ കൗൺസിലർ പി.വി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യഷൻ കടവത്ത് മുഹമ്മദ്, എക്കണ്ടി മെയ്തൂട്ടി,  ടി.ടി.ഐ പ്രിൻസിപ്പാൾ ടി.ടി.സണ്ണി, വൈസ് പ്രിൻസിപ്പാൾ ഷീജ സെബാസ്റ്റിൻ , ഡിവിഷൻ വികസന സമിതി കൺവീനർ മാനുവൽ ചേന്നംകുളം എന്നിവർ ആശംസ അർപ്പിച്ചു.റസിഡൻസ് അസോഷിയേഷൻ പ്രസിഡന്റ് വി.സി.എബ്രഹാം മാസ്റ്റർ നന്ദി പറഞ്ഞു.
പരിശോധനകൾക്ക് .ബിബിൻ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *