May 1, 2026

അസാപില്‍ റിസോഴ്‌സ് പങ്കാളി: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിലേക്കു (അസാപ്) റിസോഴ്‌സ്
പങ്കാളികളാകാന്‍ സ്വകാര്യസര്‍ക്കാര്‍ വൊക്കേഷണല്‍ ട്രെയിനിങ് സര്‍വീസ് 
പ്രൊവൈഡറുകളില്‍ താല്‍പര്യപത്രം ക്ഷണിച്ചു. കേരളത്തില്‍ രജിസ്റ്റേര്‍ഡ്
കേന്ദ്രങ്ങളുള്ള സ്വകാര്യ, സര്‍ക്കാര്‍ വൊക്കേഷണല്‍ ട്രെയിനിങ് പങ്കാളികള്‍ക്ക്
അപേക്ഷിക്കാം. അസാപ് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ടി.എസ്.പി.
യെ അസാപ്പിന്റെ പദ്ധതി ആയ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് പ്രോജക്ടില്‍ റിസോഴ്‌സ്
പങ്കാളിയാക്കും. താത്പര്യമുള്ളവര്‍ അസാപ്പിന്റെ വെബ്‌സൈറ്റില്‍ 
(asapkerala .gov .in )
വിവരങ്ങള്‍ നല്‍കാം. ഫോണ്‍ 0471 2772505, 0471 2772510, 0471 2772524
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *