എടത്തന ഗവ.ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിന് നൂറ് ശതമാനം വിജയം
വാളാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ എടത്തന ഗവ.ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിന് മിന്നും വിജയം.ഇവിടെ പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഏക ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളാണ് ഇത്.
ഈ സ്കൂളിൽ രണ്ടാമത്തെ തവണയാണ് 100 ശതമാനം വിജയം കൈവരിക്കുന്നത്.46 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്.ഇതിൽ 28 കുട്ടികളും ആദിവാസി വിഭാഗത്തിലുള്ളവരാണ്.പണിയ വിഭാഗത്തിലെ ആകെയുള്ള ഒരു കുട്ടിയ്ക്കും മികച്ച വിജയം ലഭിച്ചു. അധ്യാപകരും പി.ടി.എ കമ്മറ്റിയും നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ മധുരിക്കുന്ന വിജയം ലഭിച്ചത്. പഠന ക്യാമ്പുകൾ, പ്രാദേശിക പി.ടി.എ, വീട് സന്ദർശനം, കൗൺസിൽ ക്ലാസ്സുകൾ, കുട്ടികളെ ദത്തെടുക്കൽ തുടങ്ങി നിരവധി പദ്ധതികളാണ് ഈ വർഷം സ്കൂളിൽ നടപ്പിലാക്കിയത്.ഇല്ലായ്മകളുടെയും പരിമിതികളുടെയും നടുവിൽ നേടിയ 100 ശതമാനം വിജയം നാടിന് അഭിമാനമായി.






Leave a Reply