പൊതു വിദ്യാഭ്യാസത്തെ സ്നേഹിച്ച ആൻമരിയക്ക് മിന്നുന്ന ജയം :ശാസ്ത്രജ്ഞയാകാൻ മോഹം.
വീടിന്റെ തൊട്ടുമുറ്റത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളും സ്വകാര്യ സ്കൂളും ഉണ്ടായിട്ടും ദൂരത്തുള്ള പൊതു വിദ്യാലയത്തിൽ പഠിച്ച് ,പൊതു വിദ്യാഭ്യാസ യഞ്ജത്തിൽ പങ്കാളിയായ കാട്ടിക്കുളം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ആൻ മരിയ വിൽഫ്രെഡിന് ഒടുവിൽ എസ്.എസ്. എൽ.സി. പരീക്ഷാ ഫലം വന്നപ്പോൾ മിന്നുന്ന ജയം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് ഈ മിടുക്കി നാടിന് അഭിമാനമായത്.
ഒണ്ടയങ്ങാടിയിൽ താമസിക്കുന്ന വയനാട് പ്രസ് അക്കാദമി പ്രിൻസിപ്പാളുമായ വിൽഫ്രഡ് ജോസ് മുതിരക്കിലായിലിന്റെയും ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് റൂബി വിൽഫ്രെഡിന്റെയും മകളായ ആൻ മരിയ
കലാ – കായിക രംഗങ്ങളിൽ ഏറെ മികവ് പുലർത്തുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റായ ആൻമരിയ സംസ്ഥാന തല പരിശീലനം പൂർത്തിക്കിയിട്ടുണ്ട്.
അവസരം കിട്ടിയാൽ ഒരു ശാസ്ത്രജ്ഞ ആവണമെന്നാണ് ആഗ്രഹം. ആൻ റോസിയ , ജോസിലിറ്റോ എന്നിവരാണ് സഹോദരങ്ങൾ. കാട്ടിക്കുളം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 206 കുട്ടികൾ പരീക്ഷ എഴുതിയതിൽ 180 പേരും വിജയിച്ചു. ആൻ മരിയ അടക്കം 9 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു .
, ജിതിൻ ജോസഫ് , വൈശ്യാഖ് വി.പി , മുഹമ്മദ് മുസമ്മിൽ , സായൂജ് കൃഷ്ണ , കൃഷ്ണപ്രിയ ,
റിസ്വാന , അമയ കെ. ആർ , സ്നേഹ കെ.എസ് ,എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മറ്റ് വിദ്യാർത്ഥികൾ.






Leave a Reply