September 2, 2026

ബാലവേല നിരോധന നിയമം, ലൈംഗികാതിക്രമം തടയല്‍ നിയമം – ഏകദിന പരിശീലനം സംഘടിപ്പിച്ചു

0
07-1
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : ചൈല്‍ഡ്‌ലൈനിന്റെയും, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും ജില്ലാ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്കായി ബാലവേല നിരോധന നിയമനം, ലൈംഗികാതിക്രമം തടയല്‍ നിയമം എന്നിവയില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു.കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരായും  കുട്ടികളെവെച്ചു കൊണ്ടുള്ള ചൂഷണങ്ങള്‍ക്കെതിരായും എല്ലാവരും ജാഗരൂകരാകണമെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ സബ് ജഡ്ജ് കെ.പി. സുനിത ആഹ്വാനം ചെയ്തു. വയനാട്ടില്‍ സീസണ്‍ അനുസരിച്ച് കുട്ടികളെകൊണ്ട് ബാലവേലകള്‍ ചെയ്യിക്കുന്നതായും കുറ്റവാളികള്‍ രക്ഷപ്പെടുന്നതായും ജില്ലാ ലേബര്‍ ഓഫീസര്‍ കെ.സുരേഷ് പറഞ്ഞു. ജില്ലയില്‍ ബാലവേല തടയണമെങ്കില്‍ എല്ലാ കുട്ടികളും സ്‌കൂളില്‍ പോകേണ്ടത് അത്യാവശ്യമാണെന്ന് ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ സി.കെ. ദിനേശന്‍ ഓര്‍മ്മപ്പെടുത്തി.ബാലവേല നിരോധന നിയമത്തെ കുറിച്ച് അഡ്വ: പി. സുരേഷ്, മനുഷ്യക്കടത്ത്, അടിമത്ത തൊഴില്‍ എന്നിവയെ കുറിച്ച് അഡ്വ: പ്രതീഷ് എന്നിവര്‍ ക്ലാസ്സെടുത്തു. ബത്തേരി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജോബി തോമസ്, ചൈല്‍ഡ്‌ലൈന്‍ കോഡിനേറ്റര്‍ മജേഷ് രാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *