May 30, 2026

കേണിച്ചിറയില്‍ ജില്ലാ പഞ്ചായത്ത് നിര്‍മ്മിക്കുന്ന വനിതാതൊഴില്‍ പരിശീലനകേന്ദ്രം ശിലാസ്ഥാപനം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറയില്‍ ജില്ലാ പഞ്ചായത്ത് നിര്‍മ്മിക്കുന്ന വനിതാതൊഴില്‍ പരിശീലന
കേന്ദ്രത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ശിലാസ്ഥാപനം നടത്തി.
അമ്പതു ലക്ഷംരൂപ നിര്‍മ്മാണച്ചിലവു പ്രതീക്ഷിക്കുന്ന പദ്ധതി ജില്ലാ പഞ്ചായത്തിന്റെ
2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് സ്ഥാപിക്കുന്നത്. ചടങ്ങില്‍ ജില്ലാ
പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ
പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.മിനി, ബ്ലോക്ക് പഞ്ചായത്ത് 
09052018
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, വയനാട്
അംഗം പി.ബി.ശിവന്‍, ഗ്രാമപഞ്ചായത്ത് അംഗം പി.എം.സുധാകരന്‍, ജില്ലാ പഞ്ചായത്ത്
ഡിവിഷന്‍ മെമ്പര്‍ അഡ്വ. ഒ.ആര്‍.രഘു വാര്‍ഡ് മെമ്പര്‍ മെഴ്‌സിസാബു, ജില്ലാ
പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എന്‍.പി. വേണുഗോപാലന്‍
എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *