May 30, 2026

കേരള സ്‌റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:കേരള സ്‌റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ക്ഷേമനിധി ബോഡില്‍ ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് പ്രതിനിധിയെ ഉള്‍പ്പെടുത്തുക,ബിനാമി ബാര്‍ബര്‍ ഷോപ്പുകള്‍ നിര്‍ത്തലാക്കുക,ബാര്‍ബര്‍ തൊഴിലാളികളെ ഇ.എസ്.ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വയനാട് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി.കല്‍പ്പറ്റ പുതിയ ബസ്റ്റാന്റില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു.കെ.എസ്.ബി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ദാമോധരന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ടി.ടി.കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ടി.എസ്. പ്രഭാകരന്‍,എം.മൊയ്തീന്‍ക്കുട്ടി,വി.പി.പ്രേംപ്രകാശ്,ജീവാനന്തന്‍ മീനങ്ങാടി,ബഷീര്‍ ബത്തേരി,സദു മാനന്തവാടി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *