May 17, 2024

പിണങ്ങോട് ഡബ്ല്യൂ. ഒ.എച്ച്.എസ്.എസ്. മികവിന്റെ നിറവിൽ:1200/1200 മാർക്ക് വാങ്ങി കീർത്തന ബി ശിവദാസ് നാടിന്റെ അഭിമാന തിലകമായി

0
ഹയർ സെക്കന്ററി സ്‌കൂൾ റിസൾട്ട്  പിണങ്ങോടിനു അഭിമാന വിജയം. സയൻസിൽ 98.34%  ഹ്യുമാനിറ്റീസിൽ 95% കോമേഴ്സിൽ 96.56%… 1200/1200 മാർക്ക് വാങ്ങി കീർത്തന ബി ശിവദാസ് എന്ന മിടുക്കി നാടിന്റെ അഭിമാന തിലകമായി.പോസ്റ്റൽ ജീവനക്കാരൻ ശിവദാസിന്റെയും ഹൈസ്കൂൾ അധ്യാപിക ബിന്ദു കെ. എന്നിന്റെയും മകളാണ് ഈ മിടുക്കി. സംസ്ഥാന തല ഗണിത  ശാസ്ത്ര മേളയിൽ എ ഗ്രേഡ് നേടിയിരുന്നു. ജില്ലയിലെ പിന്നാക്കം നിൽക്കുന്ന സാധാരണക്കാരുടെ മക്കൾ ആണ് ഈ വിദ്യാലയത്തിലെ തിളക്കമാർന്ന വിജയം നേടിയത്.സംസ്ഥാന തല യുവജനോത്സവത്തിലും ഗണിത ശാസ്ത്ര ,ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവൃത്തിപരിചയ ഐ. ടി.,മേഖലകളിലും കായിക രംഗത്തും ഈ വിദ്യാലയം മികച്ച വിജയം  കാഴ്ച വെച്ചിരുന്നു.വിജയിച്ച എല്ലാ വിദ്യാർഥികളും ഉയർന്ന ഗ്രേഡ് നേടിയാണ് വിജയിച്ചത്. വിജയികളെ സ്കൂൾ പി.ടി.എ യും മാനേജ്മെന്റും അധ്യാപകരും അഭിനന്ദിച്ചു.  കെ.കെ. അഹ്മദ് ഹാജി,പ്രിൻസിപ്പൽ താജ്മൻസൂർ,അബ്ദുൽ മജീദ് തെറ്റത്ത് ഡാർലി ക്ലയർ ജോസ്,അബ്ദുൽ സലീം,മുഹമ്മദ് അസ്‌ലം, കെ.കെ. ഹനീഫ, സൽമസലാം, മുഹമ്മദ് ഇസ്മയിൽ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *