May 30, 2026

പ്ലസ് ടു പരീക്ഷയില്‍ നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മികച്ച വിജയം

0
By ന്യൂസ് വയനാട് ബ്യൂറോ
നടവയല്‍: പ്ലസ് ടു പരീക്ഷയില്‍ നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മികച്ച വിജയം. സയന്‍സ് ബാച്ചില്‍ 100 ശതമാനവും ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചില്‍ 99.5 ശതമാനവുമാണ് വിജയം. ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ പരീക്ഷയെഴുതിയ അശ്വതി ജെ. സാറ മുഴുവന്‍ മാര്‍ക്കും (1200/1200) നേടിയാണ് സ്‌കൂളിന് അഭിമാനമായത്. 13 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയപ്പോള്‍ എട്ട് വിദ്യാര്‍ഥികള്‍ അഞ്ച് വിഷയങ്ങള്‍ക്ക് എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 89 ശതമാനമായിരുന്നു സ്‌കൂളിന്റെ വിജയം. എന്നാല്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ക്രിസ്റ്റീനയുടെ നേതൃത്വത്തില്‍ അധ്യാപകരും രക്ഷിതാക്കളും മാനേജ്‌മെന്റും നടത്തിയ കൂട്ടായ പരിശ്രമമാണ് സ്‌കൂളിനെ ഇത്തവണ 99 ശതമാനമെന്ന തിളക്കമാര്‍ന്ന നേട്ടത്തിലേക്ക് എത്തിച്ചത്. 159 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 157 പേരും വിജയിച്ചു. കഴിഞ്ഞ വര്‍ഷം പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ ജര്‍മനി സന്ദര്‍ശിക്കുകയും അവിടുത്തെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുമായി ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു. ജര്‍മന്‍ സംഘം നടവയല്‍ സ്‌കൂളിലും സന്ദര്‍ശനം നടത്തിയിരുന്നു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അതിന് നേതൃത്വം നല്‍കിയ അധ്യാപകരെയും രക്ഷിതാക്കളെയും പിടിഎ ഭാരവാഹികളെയും മാനേജ്‌മെന്റ് അഭിനന്ദിച്ചു. മാനേജര്‍ ഫാ. ബെന്നി മുതിരക്കാലായില്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ബിജു ഇരട്ടമുണ്ട, സ്റ്റാഫ് സെക്രട്ടറി ബ്രിജേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *