September 1, 2026

ഡയാലിസിസ് യൂണിറ്റിനു ഫണ്ട് കൈമാറി

0
FUND
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ശാന്തി പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറുമായി യോജിച്ച്  വയനാട് സിഎച്ച് സെന്റര്‍ നടത്തുന്ന ഡയാലിസിസ് യൂണിറ്റിനായി  സലാല കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി, റാസല്‍ ഖൈമ കെഎംസിസി അല്‍ഖൈല്‍ യൂണിറ്റ് കമ്മിറ്റി എന്നിവ സമാഹരിച്ച ഫണ്ട് അബ്ദുല്‍ അസീസ് കണിയാമ്പറ്റ കൈമാറി. ഇതിനായി സംഘടിപ്പിച്ച ചടങ്ങ് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.പി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പയന്തോത്ത് മൂസ ഹാജി അധ്യക്ഷത വഹിച്ചു. റസാഖ് കല്‍പ്പറ്റ, ഗഫൂര്‍ താനേരി, പി. ബീരാന്‍കോയ, സി.കെ. നാസര്‍, പ്രാണിയത്ത് അബ്ദുറഹ്മാന്‍, എം.കെ. നാസര്‍, എ.പി. മുസ്തഫ, ഹംസ വട്ടക്കാരി, പി.പി. മുഹമ്മദ്, പി.പി. ഷൈജല്‍, അബു ഗൂഡലായ്, പി.ഒ. മുഹമ്മദ്, കെ.കെ. കുഞ്ഞമ്മദ്, ബഷീര്‍ പൂക്കോടന്‍, ജൂനൈദ് അച്ചൂര്‍, റസാഖ് കല്‍പ്പറ്റ ബസാര്‍ എന്നിവര്‍ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *