October 3, 2026

പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ 19 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ്  സൊസൈറ്റിയുടെ നേതൃത്വത്തിൽ 19-ന് ശനിയാഴ്ച്ച പ്ലസ്ടു കഴിഞ്ഞ  വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ്
 സംഘടിപ്പിക്കുന്നു.വിവിധവിഷയങ്ങളിൽ പ്രഗൽഭരായ അധ്യാപകർ ക്ലാസ് എടുക്കുന്നതോടൊപ്പം രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാര്ഥികളുമായി ആശയസംവാദത്തിനുള്ള  അവസരവും ഒരുക്കിയിട്ടുണ്ട്. പ്രവേശനം ആദ്യം രജിസ്റ്റർ ചെയുന്ന 100 വിദ്യാർത്ഥികൾക്കായി നിജപ്പെടുത്തിയിരിക്കുന്നു.പ്രവേശനഫീസ് 50 രൂപ.രെജിസ്ട്രേഷൻ സൗകര്യം വൈത്തിരി താലൂക്കിലെ എല്ലാ സഹകരണ സ്ഥാപനങ്ങൾ  
വഴിയും നേരിട്ടും ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക്‌ 04936 203 228
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *